ആ ചോദ്യം ഒന്നൊന്നര ചോദ്യമാണ്. സിനിമയിലുള്ള നടിമാര്‍ എല്ലാം മോശം ആളുകളാണെന്ന ധാരണയ്ക്കുനേരെയുള്ള കൂരമ്പ്. നടി ഷീലു എബ്രഹാമാണ് വിമര്‍ശനങ്ങളോട് അതിരൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ഭാര്യമാര്‍ സിനിമയില്‍ അഭിനയിച്ചാല്‍ പാതിവ്രത്യം നഷ്ടപ്പെടുമോയെന്ന് ഷീലു തുറന്നുചോദിച്ചത്.
വിവാഹിതാരയ സ്ത്രീകള്‍ സിനിമയില്‍ അഭിനയിക്കുന്നത് മോശമാണെന്നത് പഴയ കാഴ്ചപ്പാടാണ്. സിനിമ എന്ന് പറഞ്ഞാല്‍ ഒരു മോശം തൊഴില്‍ മേഖലയാണെന്ന കാഴ്ചപ്പാട് പണ്ടുകാലത്ത് ഉണ്ടായിരുന്നു. ഇപ്പോള്‍ സിനിമാ ഇന്റസ്ട്രി വളരെ പ്രഫഷണലാണ്. എല്ലാ മേഖലകളിലും സ്ത്രീകള്‍ ജോലി ചെയ്യുന്നു. അവിടെയൊന്നും ഇല്ലാത്ത പ്രശ്നം എന്താണ് സിനിമയില്‍ മാത്രം. ചിലര്‍ ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നതാണ് ഇത്തരം കാര്യങ്ങള്‍.
ഒരു സ്ത്രീ കല്യാണം കഴിഞ്ഞ് വീട്ടിലിരുന്നത് കൊണ്ട് മാത്രം അവള് നല്ല ഭാര്യ ആകണം എന്നില്ല എന്നതാണ് എന്റെ ഭര്‍ത്താവിന്റെ കാഴ്ചപ്പാട്. ഒരു സ്ത്രീയ്ക്ക് നല്ല ഭാര്യയാകണമെങ്കില്‍ ജോലി ഒരു തടസ്സമേ അല്ല. വീട്ടില്‍ ഇരുന്നത് കൊണ്ട് മാത്രം ഒരു ഭാര്യ പതിവ്രതയായി എന്ന കാഴ്ചപ്പാട് തെറ്റാണ്. താന്‍ അഭിനയിക്കുന്നതിന് ഭര്‍ത്താവിന്റെ പൂര്‍ണപിന്തുണയുണ്ടെന്നും ഷീലു പറയുന്നു.