എ​ന്‍റെ ഉ​പ​ജീ​വ​ന​മാ​ർ​ഗം മു​ട്ടി​ക്ക​രു​തേ… മേ​യാ​ൻ വി​ടു​ന്ന ആ​ടു​ക​ൾ മോ​ഷ​ണം പോ​കു​ന്ന​ത് പ​തി​വാ​കു​ന്നു; പ​രാ​തി​യു​മാ​യി കു​മ​ര​ക​ത്തെ വീ​ട്ട​മ്മ

കു​മ​ര​കം: കു​മ​ര​കം നാ​ലു​പ​ങ്കു​ഭാ​ഗ​ത്ത് ആ​ടു​മോ​ഷ​ണം പ​തി​വാ​കു​ന്നു. ഒ​രു വീ​ട്ടി​ലെ ര​ണ്ടു ആ​ടു​ക​ളാ​ണ് മോ​ഷ​ണം പോ​യ​ത്. മൂ​ലം​ങ്കു​ത്ര അ​ന്ന​മ്മ​യു​ടെ ആ​ടു​ക​ളാ​ണു ന​ഷ്ട​പ്പെ​ട്ട​ത്.

ഏ​ഴു വ​ർ​ഷ​ങ്ങ​ളാ​യി ആ​ടു​ക​ളെ വ​ള​ർ​ത്തി​യാ​ണ് ഈ ​വീ​ട്ട​മ്മ ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​ത്. 30 ആ​ടു​ക​ളെ വ​രെ ഒ​രു​മി​ച്ച് വ​ള​ർ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ മാ​സം ഒ​രാ​ട്ടി​ൻ കു​ട്ടി​യെ പ​ട്ടാ​പ്പ​ക​ൽ കാ​ണാ​താ​യി.

ക​ഴി​ഞ്ഞ ദി​വ​സം നാ​ലു​വ​യ​സു​ള്ള ഗ​ർ​ഭി​ണി​യാ​യ മ​റ്റൊ​രാ​ടി​നെ​യും കാ​ണാ​താ​യി. നാ​ലു​പ​ങ്കു​പ്ര​ദേ​ശ​ത്ത് പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ആ​ടി​നെ അ​ഴി​ച്ചു​വി​ടു​ക പ​തി​വാ​യി​രു​ന്നു.

കൂ​ട്ട​മാ​യി മേ​ഞ്ഞു​ന​ട​ന്ന ശേ​ഷം സ​ന്ധ്യ​യോ​ടെ ഇ​വ​യെ​ല്ലാം തി​രി​കെ​യെ​ത്തി കൂ​ട്ടി​ൽ ക​യ​റു​ക​യും ചെ​യ്തു കൊ​ണ്ടി​രു​ന്നു. എ​ന്നാ​ൽ ആ​ടു​ക​ൾ മോ​ഷ​ണം പോ​കാ​ൻ തു​ട​ങ്ങി​യ​തോ മേ​യാ​ൻ വി​ടാ​ൻ പ​റ്റാ​താ​യി.

ആ​ടു​ക​ളെ കാ​ണാ​താ​കു​ന്ന​ത് പ​തി​വാ​യ​തോ​ടെ കൂ​ട്ടി​ൽ ത​ന്നെ തീ​റ്റ കൊ​ടു​ത്ത് വ​ള​ർ​ത്തേ​ണ്ട സാ​ഹ​ച​ര്യ​മാ​ണി​പ്പോ​ൾ. കു​മ​ര​കം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നു വീ​ട്ട​മ്മ പ​റ​ഞ്ഞു.

Related posts

Leave a Comment