പരിയാരം: തൊഴില്‍ ചെയ്യുന്ന സ്ഥലങ്ങളില്‍ സ്ത്രീകള്‍ പിതാവിനോടോ, സഹോദങ്ങളോടൊപ്പമോ വന്നുപോകണമെന്ന രീതിയില്‍ ഭരണാധികാരികള്‍ തന്നെ ഉപദേശങ്ങള്‍ നല്കുന്ന കാലഘട്ടത്തില്‍ സ്ത്രീകള്‍ ആരില്‍ നിന്നാണ് സംരക്ഷണം സ്വീകരിക്കേണ്ടതെന്ന് ട്രാന്‍സ് ജെന്‍ഡര്‍ ശീതള്‍ ശ്യാം. പരിയാരം മെഡിക്കല്‍ കോളജ് യൂണിയന് സംഘടിപ്പിച്ച സദാചാര പോലീസിംഗിനും അതിക്രമങ്ങള്‍ക്കുമെതിരേ മാനവികതയുടെ മറുപടി എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ.
വനിതകളുടെ പ്രശ്നങ്ങള്‍ ഒരു പ്രത്യേക ദിനത്തില്‍ കുറേ പ്രസംഗങ്ങള്‍ നടത്തി പരിഹരിക്കപ്പെടേണ്ടവയല്ലെന്നും, തുല്യതയുക്ക് വേണ്ടി പറയുകയും പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോഴും പുരുഷന് സ്ത്രീകളേക്കാള്‍ കൂടുതല്‍ തുല്യനായി മാറുന്ന സ്ഥിതിവിശേഷമാണ് ഉണ്ടാകുന്നതെന്നും അവര്‍ പറഞ്ഞു.
സ്ത്രീ-പുരുഷൻ- ട്രാന്‍സ്ജെന്‍ഡന്‍ എന്നിങ്ങനെ തരംതിരിച്ചു നിര്ത്തിയിയുള്ള തുല്യതയല്ല നമുക്ക് വേണ്ടെതെന്നും അവര്‍ പറഞ്ഞു. യൂണിയന് ചെയര്മാന് ടി.കെ.ശില്പ അധ്യക്ഷത വഹിച്ചു. എസ്എഫ് ഐ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സൽ, മുഹമ്മദ് സിറാജ്, ടീ.വി.എം.ഷീമ, സി.പി.ഷിജു, ടി.ആതിര എന്നിവര്‍ പ്രസംഗിച്ചു.