ആരും പട്ടിണി കിടക്കരുത്; ടീം സ്ട്രീറ്റ് ലൈറ്റ് ഇവിടുണ്ട്! മലപ്പുറത്തുനിന്ന് ഷെഫീക്ക് സൂറത്ത് പറയുന്നു…

നിയാസ് മുസ്തഫ

അ​നു​ഭ​വി​ച്ച​വ​ർ​ക്ക​റി​യാം വി​ശ​പ്പി​ന്‍റെ വേ​ദ​ന. വി​ശ​ക്കു​ന്ന​വ​ന്‍റെ മു​ന്നി​ലേ​ക്ക് അ​ല്പം ആ​ഹാ​രം വ​ച്ചു​നീ​ട്ടു​ന്പോ​ൾ അ​വ​രു​ടെ ക​ണ്ണു​ക​ളി​ൽ ഉ​ണ്ടാ​വു​ന്ന ഒ​രു​ത​രം തി​ള​ക്ക​മു​ണ്ട​ല്ലോ. ആ ​തി​ള​ക്കം കാ​ണു​ന്പോ​ൾ മ​ന​സി​നു​ണ്ടാ​കു​ന്ന കു​ളി​ർ​മ. അ​തു പ​റ​ഞ്ഞ​റി​യി​ക്കാ​ൻ ക​ഴി​യി​ല്ല.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല കൂ​ടി​യ കാ​റി​ൽ സ​ഞ്ച​രി​ച്ചാ​ലോ, ഏ​റ്റ​വും ഉ​യ​ര​മു​ള്ള കെ​ട്ടി​ട​ത്തി​ൽ കി​ട​ന്നു​റ​ങ്ങി​യാ​ലോ കി​ട്ടി​ല്ല, മ​റ്റൊ​ന്നി​നും പ​ക​രം വ​യ്ക്കാ​ൻ ക​ഴി​യാ​ത്ത ആ ​സു​ഖം. ഞാ​ൻ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. നി​ങ്ങ​ളും ചെ​യ്തുനോ​ക്ക്. ആ​ഴ്ച​യി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും വി​ശ​ക്കു​ന്ന ഒ​രു വ​യ​റു നി​റ​യ്ക്ക​ണം. സ​ഹ​ജീ​വി​ക​ളെ സ്നേ​ഹി​ച്ച് പ​ച്ച​മ​നു​ഷ്യ​നാ​യി ജീ​വി​ക്കാ​നാ​വ​ണം. – മ​ല​പ്പു​റം തി​രൂ​ർ സ്വ​ദേ​ശി ഷെ​ഫീ​ക്ക് സൂ​റ​ത്ത് എ​ന്ന മ​നു​ഷ്യ​സ്നേ​ഹി​യു​ടെ വാ​ക്കു​ക​ളാ​ണി​ത്.

ഷെ​ഫീ​ക്കും ഏ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് തു​ട​ങ്ങി​യ​താ​ണ് വി​ശ​ക്കു​ന്ന​വ​ന് അ​ന്നം ന​ൽ​കി​യു​ള്ള യാ​ത്ര. ആ ​യാ​ത്ര ​ഇ​ന്നു ചെ​ന്നെ​ത്തി​നി​ൽ​ക്കു​ന്ന​ത് വ​ലി​യൊ​രു കൂ​ട്ടാ​യ്മ​യി​ലാ​ണ്. ടീം ​സ്ട്രീ​റ്റ് ലൈ​റ്റ് എ​ന്ന പേ​രി​ൽ തി​രൂ​ർ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​വ​രു​ടെ കൂ​ട്ടാ​യ്മ ഇ​ന്ന് ജീ​വ​കാ​രു​ണ്യ​മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​ണ്.

ഞാ​യ​റാ​ഴ്ച​ക​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണ​വും ബു​ധ​നാ​ഴ്ച​ക​ളി​ൽ രാ​ത്രി​ഭ​ക്ഷ​ണ​വു​മാ​ണ് ഷെ​ഫീ​ക്കും സു​ഹൃ​ത്തു​ക്ക​ളും തെ​രു​വോ​ര​ങ്ങ​ളി​ൽ ക​ഴി​യു​ന്ന നി​രാ​ലം​ബ​രാ​യ മ​നു​ഷ്യ​രെ ക​ണ്ടെ​ത്തി വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഏ​താ​ണ്ട് 150ഒാ​ളം ഭ​ക്ഷ​ണ​പ്പൊ​തി​ക​ളു​മാ​യി​ട്ടാ​ണ് വ​ര​വ്. എ​ല്ലാ പൊ​തി​യും അ​ർ​ഹ​രാ​യ​വ​രെ ക​ണ്ടെ​ത്തി കൊ​ടു​ത്ത​ശേ​ഷ​മേ ഇ​വ​ർ ഭ​ക്ഷ​ണം​പോ​ലും ക​ഴി​ക്കാ​റു​ള്ളൂ.

മ​ല​പ്പു​റ​ത്ത് ഷെ​ഫീ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തെ​ങ്കി​ൽ ക​ർ​ണാ​ട​ക, ക​ണ്ണൂ​ർ, കൊ​ല്ലം, ആ​ല​പ്പു​ഴ, തൃ​ശൂ​ർ, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ഭ​ക്ഷ​ണം കൊ​ടു​ക്കു​ന്ന​ത് സ്ട്രീ​റ്റ് ലൈ​റ്റി​ന്‍റെ അ​താ​ത് ജി​ല്ലാ കോ-​ഒാ​ർ​ഡി​നേ​റ്റ​ർ​മാ​ർ മു​ഖാ​ന്തി​ര​മാ​ണ്. മ​ല​പ്പു​റ​ത്ത് 150ഒാ​ളം ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ ആ​ഴ്ച​യി​ൽ ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി ന​ൽ​കാ​ൻ ക​ഴി​യു​ന്പോ​ൾ മ​റ്റി​ട​ങ്ങ​ളി​ൽ ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ 75ന​ടു​ത്ത് പൊ​തി​ക​ൾ കൊ​ടു​ക്കു​ന്നു.
ഷെ​ഫീ​ക്കി​ന്‍റെ തു​ട​ക്കം

ഏ​താ​ണ്ട് എ​ട്ടു​വ​ർ​ഷ​ത്തോ​ള​മാ​യി ഷെ​ഫീ​ക്ക് ഭ​ക്ഷ​ണം ന​ൽ​കി​ത്തു​ട​ങ്ങി​യി​ട്ട്. ആ​ദ്യ​മൊ​ക്കെ കൂ​ട്ടാ​യ്മ​യൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. പെ​രു​ന്നാ​ൾ, ഓ​ണം, വി​ഷു, ക്രി​സ്മ​സ് തു​ട​ങ്ങി​യ വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ലാ​യി​രു​ന്നു തു​ട​ക്ക​സ​മ​യ​ത്ത് ആ‌​ഹാ​രം ന​ൽ​കി​യി​രു​ന്ന​ത്. അ​ന്നു കൂ​ടു​ത​ൽ പൊ​തി​യൊ​ന്നും കൊ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

2014ലാ​ണ് ശ​രി​ക്കും കൂ​ടു​ത​ൽ ആ​ളു​ക​ളെ ഞ​ങ്ങ​ളോ​ടൊ​പ്പം കൂ​ട്ടാ​ൻ തീ​രു​മാ​നി​ച്ച​ത്. അ​ന്നൊ​രു സം​ഭ​വ​മു​ണ്ടാ​യി. ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന് ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്തു വ​രു​ന്പോ​ൾ മു​ഷി​ഞ്ഞ വ​സ്ത്ര​മൊ​ക്കെ ധ​രി​ച്ച് ഭ്രാ​ന്ത​നെ​പ്പോ​ലെ തോ​ന്നി​ക്കു​ന്ന ഒ​രാ​ളെ ട്രെ​യി​നി​ൽ ക​ണ്ടു. പ​ല ആ​ളു​ക​ളും അ​യാ​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ന്നു. ഞാ​നും എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളും അ​യാ​ളെ ശ്ര​ദ്ധി​ച്ചു. കു​റേ സ​മ​യം ക​ഴി​ഞ്ഞി​ട്ടും അ​യാ​ളൊ​ന്നും ക​ഴി​ച്ചി​ട്ടി​ല്ലാ​യെ​ന്ന് ഞ​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​യി. ഞ​ങ്ങ​ൾ ക​ഴി​ക്കാ​നി​രു​ന്ന ഭ​ക്ഷ​ണം അ​യാ​ൾ​ക്ക് ന​ൽ​കി. എ​ല്ലാ​വ​രും ഭ്രാ​ന്ത​നെ​പ്പോ​ലെ ക​ണ്ട അ​യാ​ൾ പെ​ട്ടെ​ന്ന് ഞ​ങ്ങ​ളോ​ട് വ​ള​രെ സൗ​ഹൃ​ദ​ത്തോ​ടെ പെ​രു​മാ​റാ​ൻ തു​ട​ങ്ങി. ഇ​തു ഞ​ങ്ങ​ൾ​ക്കു ന​ൽ​കി​യ മാ​ന​സി​ക സ​ന്തോ​ഷം വ​ള​രെ വ​ലു​താ​യി​രു​ന്നു.

അ​ന്നു മു​ത​ൽ ഞ​ങ്ങ​ൾ തീ​രു​മാ​നി​ച്ചു. വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മ​ല്ല, മാ​സ​ത്തി​ൽ ഒ​രു ദി​വ​സ​മെ​ങ്കി​ലും​വ​ച്ച് ആ​രോ​രു​മി​ല്ലാ​ത്ത​വ​ർ​ക്ക് ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ ന​ൽ​ക​ണ​മെ​ന്ന്. ഞ​ങ്ങ​ൾ​ക്ക് അ​തി​നു സാ​ധി​ച്ചു. പി​ന്നീ​ട് മാ​സ​ത്തി​ലൊ​ന്ന് എ​ന്ന​ത് ആ​ഴ്ച​യി​ൽ ഒ​രു ത​വ​ണ​യാ​ക്കി. പി​ന്നെ ആ​ഴ്ച​യി​ൽ ര​ണ്ടു​ത​വ​ണ​യാ​യി പൊ​തി വി​ത​ര​ണം മാ​റി. ഇ​നി എ​ല്ലാ ദി​വ​സ​വും ഭ​ക്ഷ​ണം കൊ​ടു​ക്ക​ണ​മെ​ന്നു​ണ്ട്.

ആ​ഹാ​രം മാ​ത്ര​മ​ല്ല, സേ​വ​ന​മാ​യി ന​ൽ​കു​ന്ന​ത്

ആ​ദി​വാ​സി ഉൗ​രു​ക​ളി​ലും ന​മ്മു​ടെ നാ​ട്ടി​ലെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മൊ​ക്കെ ഞ​ങ്ങ​ൾ സേ​വ​ന​വു​മാ​യി പോ​കാ​റു​ണ്ട്. ജ​നി​ച്ചി​ട്ട് ഇ​ന്നു​വ​രെ നാ​ട് കാ​ണാ​ത്ത​വ​ർ പോ​ലും ആ​ദി​വാ​സി​ക​ൾ​ക്കി​ടി​യി​ലു​ണ്ട്. അ​വ​ർ​ക്കൊ​രു​പാ​ട് പ്ര​ശ്ന​ങ്ങ​ളു​ണ്ട്. വ​സ്ത്രം, മ​രു​ന്ന്, അ​രി ​ഉ​ൾ​പ്പെ​ടെ വീ​ട്ടാ​വ​ശ്യ​ത്തി​നു​ള്ള സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ​യൊ​ക്കെ ന​ൽ​കും.

അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളി​ൽ നി​ന്നാ​ണ് സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത്. ഉ​പ​യോ​ഗി​ച്ച​തും അ​ല്ലാ​ത്ത​തു​മാ​യ വ​സ്ത്ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലും മ​റ്റു​മു​ള്ള​വ​ർ​ക്ക് എ​ത്തി​ച്ചു​കൊ​ടു​ക്കും. ഒ​രു പി​ടി അ​രി, പ​ല​ച​ര​ക്ക്, പ​ച്ച​ക്ക​റി എന്നീ സാ​ധ​ന​ങ്ങ​ൾ പ​ല​രി​ൽ​നി​ന്നാ​യി ശേ​ഖ​രി​ക്കും. ഇ​ങ്ങ​നെ ശേ​ഖ​രി​ച്ചു കി​ട്ടു​ന്ന​തെ​ല്ലാം കൂ​ട്ടി പാ​യ്ക്ക​റ്റു​ക​ളാ​ക്കി വി​ത​ര​ണം ചെ​യ്യും. അ​തു​പോ​ലെ വാ​യി​ച്ചി​ട്ട് ഉ​പേ​ക്ഷി​ക്കു​ന്ന പ​ല ബു​ക്കു​ക​ളും മാ​ഗ​സി​നു​ക​ളും മ​റ്റും ശേ​ഖ​രി​ച്ച് വൃ​ദ്ധ​സ​ദ​ന​ത്തി​ലും അ​നാ​ഥാ​ല​യ​ങ്ങ​ളി​ലും മ​റ്റും വാ​യ​ന ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ കൈ​ക​ളി​ലെ​ത്തി​ക്കും.

സ്ത്രീ​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ, കു​ട്ടി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ, പാ​വ​പ്പെ​ട്ട​വ​ർ​ക്കു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്ന ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ലെ​ല്ലാം ഇ​ട​പെ​ടാ​റു​ണ്ട്. മാ​സ​ത്തി​ൽ ഒ​രി​ക്ക​ൽ വൃ​ദ്ധ​സ​ദ​നം സ​ന്ദ​ർ​ശി​ച്ച് അ​വ​രെ​ക്കു​റി​ച്ച് പ​ഠി​ക്കും. അ​വ​ർ​ക്കെ​ന്തെ​ങ്കി​ലും ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ എ​ത്തി​ച്ചു​കൊ​ടു​ക്കും. തെ​രു​വി​ൽ അ​ല​ഞ്ഞു​തി​രി​യു​ന്ന​വ​രെ ക​ണ്ടെ​ത്തി അ​വ​രെ കു​ളി​പ്പി​ച്ച് ന​ല്ല വ​സ്ത്ര​വും മ​രു​ന്നും സു​ര​ക്ഷി​ത​ത്വ​വും കി​ട്ടാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്കും.

പ​ണ​മാ​യി​ട്ട് സ​ഹാ​യം വാ​ങ്ങി​ല്ല

തോ​ട്ടം കാ​ർ​ഷി​ക കൂ​ട്ടാ​യ്മ​യെ​ന്ന പേ​രി​ൽ സോഷ്യൽമീഡിയയിൽ ജൈ​വ​കൃ​ഷി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ഒ​രു കൂ​ട്ടാ​യ്മ ഉ​ണ്ട്. ഈ ​കൂ​ട്ടാ​യ്മ ഏ​റെ സ​ഹാ​യി​ക്കു​ന്നു​ണ്ട്. ഇ​തി​ലു​ള്ള ക​ർ​ഷ​ക​ർ കൂ​ടു​ത​ൽ വി​ള​വു​കി​ട്ടു​ന്പോ​ൾ കാ​ർ​ഷി​ക ഉ​ല്പ​ന്ന​ങ്ങ​ൾ ഞ​ങ്ങ​ൾ​ക്കു ത​രും. ഞ​ങ്ങ​ള​ത് ഭ​ക്ഷ​ണ​മു​ണ്ടാ​ക്കാ​നാ​യി എ​ടു​ക്കും.

ഭ​ക്ഷ​ണ​ത്തി​ന്‍റെ കൂ​ടെ അ​ര ലി​റ്റ​ർ വെ​ള്ള​വും കൊ​ടു​ക്കു​ന്നു​ണ്ട്. ഇ​തു ഞ​ങ്ങ​ളു​ടെ സു​ഹൃ​ത്ത് തീ​രെ വി​ല കു​റ​ച്ച് ഞ​ങ്ങ​ൾ​ക്ക് ന​ൽ​കും. ഭ​ക്ഷ​ണ​മു​ണ്ടാ​ക്കാ​നു​ള്ള അ​രി​യും മ​റ്റു​മൊ​ക്കെ പ​ല​രും ത​രും. ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കി പൊ​തി​യാ​ക്കി ത​രു​ന്ന​വ​രു​മു​ണ്ട്. സാ​ന്പ​ത്തി​ക​മാ​യി അ​ങ്ങ​നെ വ​ലി​യ ബു​ദ്ധി​മു​ട്ടി​ല്ല. എ​ല്ലാ​വ​രു​ടെ​യും സ​ഹാ​യം പ​ല​തു​ള്ളി പെ​രു​വെ​ള്ള​മെ​ന്ന നി​ല​യി​ൽ കി​ട്ടും.

ആ​രെ​ങ്കി​ലും പ​ണം ന​ൽ​കി സ​ഹാ​യി​ച്ചാ​ൽ സ്വീ​ക​രി​ക്കി​ല്ല. ആ ​പ​ണ​ത്തി​ന് നി​ങ്ങ​ൾ ഭ​ക്ഷ​ണം വാ​ങ്ങി ത​ന്നാ​ൽ മ​തി​യെ​ന്ന് അ​വ​രോ​ട് സ്നേ​ഹ​ത്തോ​ടെ പ​റ​യും. പ​ണ​മാ​യി സ​ഹാ​യം സ്വീ​ക​രി​ക്കു​ന്ന​തി​നോ​ട് താ​ല്പ​ര്യ​മി​ല്ല.

നി​ര​വ​ധി ‘മ​ധു​’മാ​ർ ന​മു​ക്കു ചു​റ്റു​മു​ണ്ട്

കൊ​ല്ല​പ്പെ​ട്ട മ​ധു​വി​നെ​പ്പോ​ലെ അ​ല്ലെ​ങ്കി​ൽ അ​തി​നേ​ക്കാ​ൾ അ​വ​ശ​ത​യി​ൽ ക​ഴി​യു​ന്ന​വ​ർ ഇ​ന്ന് ആ​ദി​വാ​സി സ​മൂ​ഹ​ത്തി​ലു​ണ്ട്. അ​തൊ​ന്നും സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വാ​ർ​ത്ത​യാ​കു​ന്നി​ല്ല. മ​ധു​വി​ന്‍റെ സം​ഭ​വം പ​ല​രും രാ​ഷ്ട്രീ​യ​മാ​യി​ട്ടാ​ണ് കാ​ണു​ന്ന​ത്. ഒ​രു പൊ​തി​ച്ചോ​ർ പോ​ലും ഇ​തു​വ​രെ പാ​വ​ങ്ങ​ൾ​ക്ക് വാ​ങ്ങി​ക്കൊ​ടു​ക്കാ​ത്ത​വ​രാ​ണ് ഇ​പ്പോ​ൾ മ​ധു​വി​ന്‍റെ പേ​രി​ൽ ഫേ​സ് ബു​ക്കി​ലും മ​റ്റും പോ​സ്റ്റ് ഇ​ടു​ന്ന​ത്.

ഏ​താ​നും ദി​വ​സം മു​ന്പ് പൊ​ന്നാ​നി​യി​ൽ കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ വ​ന്നു​വെ​ന്ന് പ​റ​ഞ്ഞു​ള്ള തെ​റ്റി​ദ്ധാ​ര​ണ​യി​ൽ ഒ​രു വ​യോ​ധി​ക​നെ ആ​ളു​ക​ൾ ചേ​ർ​ന്ന് സം​ഘി​ട​ത​മാ​യി ആ​ക്ര​മി​ച്ചു. ഇ​പ്പോ​ൾ എ​ഴു​ന്നേ​ൽ​ക്കാ​ൻ പോ​ലു​മാ​കാ​തെ അ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ൽ കി​ട​ക്കു​ന്നു. ഇ​തൊ​ന്നും ആ​രും സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ കാ​ര്യ​മാ​യി ഏ​റ്റെ​ടു​ക്കു​ന്നി​ല്ല.

നി​ങ്ങ​ളാ​രാ​ണ് ഇ​വ​രെ സ​ഹാ​യി​ക്കാ​ൻ, നി​ങ്ങ​ളെ​പ്പോ​ലു​ള്ള ആ​ളു​ക​ളാ​ണ് ഇ​ത്ത​ര​ക്കാ​ർ​ക്ക് വ​ളം​വ​ച്ചു കൊ​ടു​ക്കു​ന്ന​ത് എ​ന്നൊ​ക്കെ പ​റ​ഞ്ഞ് ഞ​ങ്ങ​ളെ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തി​യ പ​ല​രു​മി​പ്പോ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലൂ​ടെ മ​ധു​വി​ന്‍റെ പേ​രി​ൽ മു​ത​ല​ക്ക​ണ്ണീ​ർ ഒ​ഴു​ക്കു​ന്ന​തു​കാ​ണു​ന്പോ​ൾ സ​ങ്ക​ടം തോ​ന്നാ​റു​ണ്ട്.

മ​ധു​വി​നെ​പ്പോ​ലെ ഇ​നി​യൊ​രാ​ൾ ഉ​ണ്ടാ​വാ​തി​രി​ക്കാ​ൻ എ​ന്തു ചെ​യ്യ​ണ​മെ​ന്ന് ആ​രും ചി​ന്തി​ക്കു​ന്നി​ല്ല. അ​തി​നെ​ക്കു​റി​ച്ച് ച​ർ​ച്ച​യി​ല്ല. പാ​വ​ങ്ങ​ളു​ടെ ഇ​ട​യി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ല്ലു​ക, അ​വ​ർ​ക്കി​നി എ​ന്താ​ണ് ആ​വ​ശ്യം എ​ന്നു തി​ര​ക്കു​ക, അ​ത​നു​സ​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ക-​ഇ​താ​ണ് വേ​ണ്ട​ത്.

നി​ര​വ​ധി​പ്പേ​ർ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്

പ​ബ്ലി​സി​റ്റി ഞ​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. പ​ക്ഷേ പ​ബ്ലി​സി​റ്റി വ​ന്നു​ചേ​രു​ക​യാ​ണ്. ടീം ​സ്ട്രീ​റ്റ് ലൈ​റ്റ് എ​ന്ന കൂ​ട്ടാ​യ്മ വ​ന്ന​തും ഒ​രു​പാ​ട് ആ​ളു​ക​ൾ ഇ​തി​ന്‍റെ ഭാ​ഗ​മാ​യ​തും ഒ​രു​പാ​ട് പേ​ർ സ​ഹാ​യി​ക്കാ​ൻ മു​ന്നോ​ട്ടു വ​ന്ന​തു​മൊ​ക്കെ പ​ല​രും പ​റ​ഞ്ഞും പ്രോ​ത്സാ​ഹി​പ്പി​ച്ചും പ​ബ്ലി​സി​റ്റി ത​ന്ന​തു​മൂ​ല​മാ​ണെ​ന്നും മ​റ​ക്കു​ന്നി​ല്ല.

പ​ത്തു​കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്പോ​ൾ അ​തി​ൽ​നി​ന്നൊ​രു കാ​ര്യ​മേ പ​ബ്ലി​സി​റ്റി ചെ​യ്യാ​റു​ള്ളൂ. ഞാ​ൻ ഇ​തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ​നി​ൽ​ക്കു​ന്നു​വെ​ന്നു മാ​ത്രം. എ​ന്നെ സ​ഹാ​യി​ക്കാ​ൻ അ​ഭി​ഭാ​ഷ​ക​രും ഡോ​ക്ട​ർ​മാ​രും അ​ട​ക്ക​മു​ള്ള വ​ലി​യൊ​രു കൂ​ട്ട​രു​ണ്ട്. അ​വ​രാ​ണ് ഞ​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന​ത്.

ഞ​ങ്ങ​ളൊ​ക്കെ സാ​ധാ​ര​ണ ജോ​ലി​ക​ളൊ​ക്കെ ചെ​യ്യു​ന്ന​വ​രാ​ണ്. ജോ​ലി​യോ​ടൊ​പ്പം വേ​ണം ഇ​ത്ത​രം സേ​വ​ന​ങ്ങ​ൾ ചെ​യ്യാ​ൻ. അ​ല്പം മ​ന​സു​ണ്ടെ​ങ്കി​ൽ നി​ങ്ങ​ൾ​ക്കും ഇ​തിനൊ​ക്കെ ക​ഴി​യും. കേ​ര​ള​മൊ​ട്ടു​ക്ക് ടീം ​സ്ട്രീ​റ്റ് ലൈ​റ്റ് വ്യാ​പി​പ്പി​ക്കാ​നാ​ണ് നീ​ക്കം.

Related posts