ഹോ​ട്ട​ലി​ൽ​നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ചു​വെ​ന്ന​ത​ല്ലാ​തെ ഇ​വ​ർ ദൂ​ര​യാ​ത്ര പോ​യി​ട്ടി​ല്ല! ഇ​രി​ട്ടി​യി​ൽ ഒ​ന്പ​തു വ​യ​സു​കാ​രി​ക്ക് ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ചു

ഇ​രി​ട്ടി: ഷി​ഗെ​ല്ല ബാ​ക്‌​ടീ​രി​യ ബാ​ധ​യെ​ത്തു​ട​ർ​ന്ന് ഇ​രി​ട്ടി പ​യ​ഞ്ചേ​രി​മു​ക്കി​ലെ ഒ​ന്പ​തു വ​യ​സു​കാ​രി​യെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​തോ​ടെ ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ വ​യ​റി​ള​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​തേ​ടി​യ കു​ട്ടി​ക്ക് വ​യ​റി​ള​ക്കം മൂ​ർ​ച്ഛി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

ഇ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഷി​ഗെ​ല്ല ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഹോ​ട്ട​ലി​ൽ​നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ചു​വെ​ന്ന​ത​ല്ലാ​തെ ഇ​വ​ർ ദൂ​ര​യാ​ത്ര പോ​യി​ട്ടി​ല്ലെ​ന്ന​താ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന് ല​ഭി​ച്ച വി​വ​രം.

ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ എം. ​വേ​ണു​ഗോ​പാ​ൽ, ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ ഇ. ​മ​നോ​ജ്, ജെ​പി​എ​ച്ച്എ​ൻ കെ.​എ​സ്. ഗി​രി​ജ എ​ന്നി​വ​ര​ട​ങ്ങു​ന്ന ആ​രോ​ഗ്യ​വ​കു​പ്പ് സം​ഘം രോ​ഗ​ബാ​ധി​ത​യു​ടെ വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും കു​ടും​ബാം​ഗ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ൽ പോ​യി​രു​ന്ന​തി​നാ​ൽ വീ​ട് അ​ട​ച്ചി​ട്ട​നി​ല​യി​ലാ​യി​രു​ന്നു.

സ​മീ​പ​പ്ര​ദേ​ശ​ത്ത് ആ​ർ​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ല. ഇ​വ​ർ ഉ​പ​യോ​ഗി​ക്കു​ന്ന കി​ണ​റി​ലെ വെ​ള്ളം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കും. ഇ​ന്ന് സ​മീ​പ​ത്തെ കി​ണ​റു​ക​ളി​ൽ ക്ലോ​റി​നേ​ഷ​ൻ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment