ഇസ് ലമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സുപ്രധാന തീരുമാനവുമായി പുതിയ പാക്കിസ്ഥാൻ പ്രധാനമന്ത്രിയും മന്ത്രിസഭയും. ശമ്പളവും മറ്റ് അലവൻസുകളും കൈപ്പറ്റേണ്ടതില്ലെന്നാണു മന്ത്രിസഭാ തീരുമാനം.
രാജ്യം പ്രതിസന്ധിയിലായതിനാൽ ചെലവുകൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും കാബിനറ്റ് മന്ത്രിമാരും ഈ തീരുമാനമെടുത്തത്.
പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ പര്യടനങ്ങൾ കുറയ്ക്കാനും പുതിയ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞയാഴ്ച പ്രസിഡന്റ് ആസിഫ് അലി സർദാരിയും ഇതേ കാരണങ്ങൾ ചൂണ്ടിക്കാട്ടി ശമ്പളം വാങ്ങേണ്ടതില്ലെന്നു തീരുമാനിച്ചിരുന്നു.