ധാക്ക: കലാപമരങ്ങേറിയ ബംഗ്ലാദേശിൽ സ്ഥിതിഗതികൾ മെച്ചപ്പെടുന്നതിനാൽ മുൻ പ്രധാനമന്ത്രി ഷേഖ് ഹസീന സ്വന്തം രാജ്യത്തേക്ക് മടങ്ങിയേക്കുമെന്നു സൂചന.
ഹസീനയുടെ മകൻ സജീബ് വസേദ് ആണ് ഇക്കാര്യം സൂചിപ്പിച്ചത്. ഹസീന ഒരു രാജ്യത്തും അഭയം തേടിയിട്ടില്ലെന്നും ഉടൻ ബംഗ്ലാദേശിലേക്ക് മടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും ഒരു അഭിമുഖത്തിൽ സജീബ് വസേദ് വ്യക്തമാക്കി.
അവാമി ലീഗ് പാർട്ടിയെ പുനരുജ്ജീവിപ്പിക്കുന്നതിലാണ് ഹസീന ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും തെരഞ്ഞെടുപ്പ് നടന്നാൽ വീണ്ടും അധികാരത്തിൽ തിരിച്ചെത്തുമെന്നും സജീബ് വസേദ് പറഞ്ഞു. കലാപത്തെത്തുടർന്നു പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഓഗസ്റ്റ് അഞ്ചിന് രാജ്യം വിട്ട ഹസീന ഇപ്പോൾ ഇന്ത്യയിലാണ്