പപ്പ തിരികെ വരുന്നതും കാത്ത്…! അഞ്ചു ദിവസം മുമ്പു വള്ളത്തില്‍ പണിക്കു പോയ പപ്പയെ കാത്ത് അമ്മയും നാലുമക്കളും; ആ വീടിന്റെ നാഥന്‍ ഇപ്പോള്‍ അവനാണ്…

ഡി. ​​​ദി​​​ലീ​​​പ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ര​​​ണ്ടു​​​ മു​​​റി​ മാ​​​ത്ര​​​മു​​​ള​​​ള ഓ​​​ടു​​​പാ​​​കി​​​യ ചെ​​​റി​​​യ​​​വീ​​​ട്ടി​​​ലെ ചു​​​വ​​​രി​​​ന്‍റെ ഒ​​​ര​​​റ്റ​​​ത്ത്, പ​​രി​​ശു​​ദ്ധ മാ​​​താ​​​വി​​​ന്‍റെ രൂ​​​പ​​​ത്തി​​​ന​​​രി​​​കി​​​ൽ സൂ​​​ക്ഷി​​​ക്കു​​​ന്ന ബൈ​​​ബി​​​ളി​​​ൽനി​​​ന്നു പ​​​പ്പ​​​യു​​​ടെ ഫോ​​​ട്ടോ എ​​​ടു​​​ത്തു ന​​​ൽ​​​കു​​​മ്പോ​​​ൾ ഷെ​​​ല്ല​​​റി​​​ന്‍റെ ക​​​ണ്ണു​​​ക​​​ളി​​​ൽ ദുഃ​​​ഖം ഉ​​​റ​​​ഞ്ഞു​​​കൂ​​​ടി​​​യി​​​രു​​​ന്നു.

അ​​​ഞ്ചു ദി​​​വ​​​സം മു​​മ്പു വ​​​ള്ള​​​ത്തി​​​ൽ പ​​​ണി​​​ക്കു പോ​​​യ അ​​​വ​​​ന്‍റെ പ​​​പ്പ ഫ്രാ​​​ൻ​​​സി​​​സ് തി​​​രി​​​കെ​​​യെ​​​ത്തി​​​യി​​​ട്ടി​​​ല്ല. മ​​​മ്മി​​​യു​​​ടെ​​​യും മൂ​​​ന്നു ചേ​​​ച്ചി​​​മാ​​​രു​​​ടെ​​​യും ക​​​ണ്ണു​​​ക​​​ൾ തോ​​​ർ​​​ന്നി​​​ട്ടി​​​ല്ല. പ​​​പ്പ​​​യു​​​ടെ തി​​​രി​​​ച്ചു​​​വ​​​ര​​​വി​​​നാ​​​യി പ്രാ​​​ർ​​​ഥ​​​ന​​​യോ​​​ടെ വ​​​ഴി​​​ക്ക​​​ണ്ണു​​​മാ​​​യി കാ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണ് അ​​​വ​​​നും അ​​​മ്മ​​​യും സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളും.

പൂ​​​ന്തു​​​റ അ​​​ടു​​​ത്തു​​​റ​​​യി​​​ലെ ആ ​​​വീ​​​ടി​​​ന്‍റെ നാ​​​ഥ​​​ൻ ഇ​​​പ്പോ​​​ൾ അ​​​വ​​​നാ​​​ണ്, ഷെ​​​ല്ല​​​ർ എ​​​ന്ന എ​​​ട്ടാം ക്ലാ​​​സു​​​കാ​​​ര​​​ൻ. ചേ​​​ച്ചി​​​മാ​​​രാ​​​യ സ്റ്റെ​​​ഫി​​​യ​​​യെ​​​യും സ്റ്റെ​​​ജി​​​യ​​​യെ​​​യും ചെ​​​ൽ​​​സി​​​യെ​​​യും ത​​​ന്നെ​​​യും പ​​​ഠി​​​പ്പി​​​ക്കാ​​​ൻ ത​​​ന്‍റെ വ​​​രു​​​മാ​​​നം മു​​​ഴു​​​വ​​​ൻ ച​​​ല​​​വ​​​ഴി​​​ക്കു​​​ന്ന പ​​​പ്പ​​​യു​​​ടെ ക​​​ഷ്ട​​​പ്പാ​​​ടു​​​ക​​​ൾ അ​​​വ​​​ന​​​റി​​​യാം. കൈ​​യി​​​ലു​​​ള്ള പ​​​ണം തി​​​ക​​​യാ​​​തെ വ​​​രു​​​മ്പോ​​​ൾ ലോ​​​ണെ​​​ടു​​​ത്തും ക​​​ടം ​​​വാ​​​ങ്ങി​​​യു​​​മാ​​​ണ് ഫ്രാ​​​ൻ​​​സി​​​സ് അ​​​വ​​​രെ പ​​​ഠി​​​പ്പി​​​ക്കു​​​ന്ന​​​ത്.

അ​​​വ​​​ർ നാ​​​ലു പേ​​​രും പ​​​ഠി​​​ക്കാ​​​ൻ മി​​​ടു​​​ക്ക​​​രു​​​മാ​​​ണ്. അ​​​തു​​​കൊ​​​ണ്ടുത​​​ന്നെ അ​​​വ​​​ർ​​​ക്കുവേ​​​ണ്ടി ക​​​ഷ്ട​​​പ്പെ​​​ടു​​​ന്ന​​​ത് ആ ​​​പി​​​താ​​​വ് അ​​​ഭി​​​മാ​​​ന​​​മാ​​​യി ക​​​ണ്ടി​​​രു​​​ന്നു. മൂ​​​ത്ത​​​മ​​​ക​​​ൾ സ്റ്റെ​​​ഫി​​​യ​​​യെ പ​​​ഠി​​​പ്പി​​​ച്ച് എ​​​ൻ​​​ജി​​​നി​​​യ​​​റാ​​​ക്കി. തൊ​​​ട്ടു താ​​​ഴെ​​​യു​​​ള്ള സ്റ്റെ​​​ജി​​​യ സ​​​യ​​​ൻ​​​സി​​​ൽ മാ​​​സ്റ്റ​​​ർ ബി​​​രു​​​ദം ക​​​ര​​​സ്ഥ​​​മാ​​​ക്കി. ഇ​​​ള​​​യ​​​വ​​​ൾ ചെ​​​ൽ​​​സി​​​യ ബി​​​എ ലി​​​റ്റ​​​റേ​​​ച്ച​​​ർ ര​​​ണ്ടാം വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​നിയാ​​​ണ്.

ഫ്രാ​​​ൻ​​​സി​​​സ് അ​​​വ​​​സാ​​​നം ക​​​ട​​​ലി​​​ൽ പോ​​​യ​​​തി​​​ന്‍റെ ത​​​ലേ​​​ന്നും മൂ​​​ത്ത​​​മ​​​ക​​​ളു​​​ടെ പ​​​ഠ​​​ന​​​ത്തി​​​നാ​​​യി എ​​​ടു​​​ത്ത വി​​​ദ്യാ​​​ഭ്യാ​​​സ വാ​​​യ്പ തി​​​രി​​​ച്ച​​​ട​​​യ്ക്കു​​​ന്ന​​​തി​​​നാ​​​യി ബാ​​​ങ്കി​​​ൽനി​​​ന്നു നോ​​​ട്ടീ​​​സ് വ​​​ന്നി​​​രു​​​ന്നു. ത​​​ങ്ങ​​​ൾ പ​​​ഠി​​​ച്ചു ജോ​​​ലി സ​​മ്പാ​​​ദി​​​ച്ചു വ​​​ലി​​​യ നി​​​ല​​​യി​​​ലാ​​​കു​​മ്പോ​​​ൾ പ​​​പ്പ​​​യു​​​ടെ ക​​​ഷ്ട​​​പ്പാ​​​ട് കു​​​റ​​​യു​​​മെ​​​ന്ന്, ഫ്രാ​​​ൻ​​​സി​​​സ് ഒ​​​രു​​​പാ​​​ട് ബു​​​ദ്ധി​​​മു​​​ട്ടു​​​മ്പോ​​​ൾ ഷെ​​​ല്ല​​​ർ പ​​​റ​​​യു​​​മാ​​​യി​​​രു​​​ന്നു. അ​​​തോ​​​ർ​​​ക്കു​​​മ്പോ​​​ൾ അ​​​വ​​​ന്‍റെ ക​​​ണ്ണു​​​ക​​​ൾ വീ​​​ണ്ടും നി​​​റ​​​യും.

അ​​​ഞ്ചു ദി​​​വ​​​സ​​​മാ​​​യി​​​ട്ടും പ​​​പ്പ​​​യെക്കുറി​​​ച്ച് ഒ​​​രു വി​​​വ​​​ര​​​വും കി​​​ട്ടാ​​​ത്ത​​​തി​​​നാ​​​ൽ നി​​​ല​​​ത്തു​​​ വി​​​രി​​​ച്ച പാ​​​യ​​​യി​​​ൽ ത​​​ന്നെ ത​​​ള​​​ർ​​​ന്നു കി​​​ട​​​ക്കു​​​ക​​​യാ​​​ണ് മ​​​മ്മി ക്ലാ​​​സ്റ്റി​​​ക്. ഒ​​​രു ദി​​​വ​​​സം പെ​​​ട്ടെ​​​ന്ന് അ​​​നാ​​​ഥ​​​രാ​​​യ​​​തു പോ​​​ലെ തോ​​​ന്നി​​​പ്പോ​​​കു​​​മ്പോ​​​ൾ, എ​​​ന്തു ചെ​​​യ്യ​​​ണ​​​മെ​​​ന്ന​​​റി​​​യാ​​​തെ ത​​​ള​​​ർ​​​ന്നി​​​രി​​​ക്കു​​​ന്ന അ​​​വ​​​ന്‍റെ ക​​​ണ്ണു​​​ക​ളിൽ ക​​​ണ്ണീ​​​രി​​​ന്‍റെ ന​​​ന​​​വു​​​മാ​​​ത്ര​​​മ​​​ല്ല, ക​​​ട​​​ലോ​​​ളം ആ​​​ഴ​​​വു​​​മു​​​ണ്ട്…

Related posts