ദോഹ: വേഗത്തിന്റെ റാണിയായി ജമൈക്കൻ താരം ഷെല്ലി ആൻ ഫ്രേസർ. 10.71 സെക്കൻഡിലാണ് ഷെല്ലി 100 മീറ്റർ പിന്നിട്ട് സ്വർണം ചൂടിയത്.
ഷെല്ലി സ്വർണം സ്വന്തമാക്കിയപ്പോൾ ഇംഗ്ലീഷ് താരം ദിന ആഷെർ സ്മിത്ത് വെള്ളിയും ഐവറികോസ്റ്റ് താരം മരിയ ജോസി ടോ വെങ്കലവും നേടി.
ദിന ആഷെർ 10.83 സെക്കൻഡിലും മരിയ ജോസി ടോ 10.9 സെക്കൻഡിലുമാണ് ഫിനിഷ് ചെയ്തത്.