തുറവൂർ(ആലപ്പുഴ): നിർത്തിയിട്ടിരുന്ന സ്വകാര്യബസിനു പിന്നിൽ കണ്ടെയ്നർ ലോറിയിടിച്ച് ഗർഭിണി മരിച്ചു. കോഴിക്കോട്-താമരശേരി മൈക്കാവ് കാഞ്ഞിരാട് വീട്ടിൽ സിനോജിന്റെ ഭാര്യ ഷെൽമി (37) ആണ് മരിച്ചത്.
ഭർത്താവ് നോക്കിനിൽക്കെയായിരുന്നു അപകടം. ഷെൽമി അഞ്ചുമാസം ഗർഭിണിയായിരുന്നു. ഇന്നലെ രാവിലെ ഏഴരയോടെ ചന്തിരൂർ ഔവർ ലേഡി മേഴ്സി ഹയർ സെക്കൻഡറി സ്കൂളിനു മുന്നിലായിരുന്നു അപകടം.
നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ ഷെൽമി ജോലിസ്ഥലത്തേക്ക് പോകുന്നതിനായി ബസിൽ കയറുന്നതിനിടെ ആന്ധ്രയിൽനിന്നു മീൻകയറ്റി വന്ന കണ്ടയ്നർ ലോറി ബസിനു പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഷെൽമി ബസിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. സ്റ്റീഫ്, സ്റ്റെഫിൻ എന്നിവർ മക്കളാണ്.