കോഴിക്കോട്: ഗോകുലം കേരള എഫ്സിയുടെ അഫ്ഗാനിസ്ഥാന് താരം ഷെരീഫ് മുഹമ്മദിന്റെ കരാര്‍ ഒരു വര്‍ഷത്തേക്കു നീട്ടി.
കഴിഞ്ഞ വര്‍ഷത്തെ ഗോകുലത്തിന്റെ ഐ ലീഗ് വിജയത്തില്‍ പ്രധാന പങ്ക് വഹിച്ച കളിക്കാരനായിരിന്നു ഷെരീഫ് മുഹമ്മദ്.
മധ്യനിരയില്‍ കളിച്ച ഷെരീഫ് ഗോകുലത്തിനുവേണ്ടി നാല് ഗോളുകള്‍ നേടുകയും ഏറ്റവും കൂടുതല്‍ പാസുകള്‍ (799) നല്‍കുകയും ചെയ്തു.
ഐലീഗിലെ അവസാന മത്സരത്തില്‍ ട്രാവു എഫ്സിക്ക് എതിരെ ഷെരീഫ് നേടിയ ഫ്രീകിക്ക് ആയിരുന്നു ഗോകുലത്തിന്റെ കിരീടധാരണത്തിനു വഴിയൊരുക്കിയത്.
31 വയസുള്ള ഷെരീഫ് ഗോകുലത്തില്‍ കഴിഞ്ഞ വര്‍ഷമാണ് എത്തുന്നത്. മധ്യനിരയിലും പ്രതിരോധത്തിലും ഇറക്കാവുന്ന കളിക്കാരനാണ് ഷെരീഫ്.
അഫ്ഗാനിസ്ഥാന് ദേശീയ ടീമിലെ സ്ഥിരം കളിക്കാരനാണു ഷെരീഫ്.