ജിമിക്കി കമ്മൽ ഡാൻസിലൂടെ താരങ്ങളായി മാറിയ ഇന്ത്യൻ സ്കൂൾ ഓഫ് കൊമേഴ്സിലെ അധ്യാപികമാരായ ഷെറിൽ ജി. കടവനും അന്ന ജോർജും കോളിവുഡിലെത്തി. തമിഴ് സൂപ്പർതാരം സൂര്യ നായകനായി എത്തുന്ന താനാ സേർന്ത കൂട്ടം എന്ന ചിത്രത്തിന്റെ ടീസറിലാണ് ഇരുവരും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഗാനത്തിനൊപ്പം ഇരുവരും ചുവടുവയ്ക്കുന്നതാണ് ടീസറിൽ. വിഗ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന താനാ സേർന്ത കൂട്ടത്തിന് സംഗീതമൊരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.
ഷെറിലിന്റെയും അന്നയുടെയും ജിമിക്കി ഡാൻസ് തമിഴ്നാട്ടിലും വൻ ഹിറ്റായിരുന്നു. ഇതേത്തുടർന്നാണ് ഇരുവർക്കും കോളിവുഡിലേക്ക് ക്ഷണം ലഭിച്ചത്. നേരത്തെ, കെ. എസ്. രവികുമാർ വിജയ് നായകനായി എത്തുന്ന മെർസലിലേക്ക് ഇവരെ ക്ഷണിച്ചുവെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഇത് തെറ്റാണെന്ന് തെളിയുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സൂര്യയ്ക്കൊപ്പമുള്ള ഇരുവരുടെയും കോളിവുഡ് പ്രവേശം.