വാഷിംഗ്ടൺ: അമേരിക്കയിലെ ടെക്സസിൽ കൊല്ലപ്പെട്ട മൂന്നു വയസുകാരി ഷെറിൻ മാത്യൂസിന്റെ വളർത്തച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രം സമർപ്പിച്ചു. വളർത്തച്ഛൻ വെസ്ലി മാത്യൂസിനെതിരെ വധശിക്ഷ ലഭിക്കാവുന്ന കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ഒക്ടോബര്‍ ഏഴിനാണു വടക്കൻ ടെക്സസിലെ റിച്ചർഡ്സണിലെ വീട്ടിൽനിന്നു ഷെറിനെ കാണാതായത്. ഒക്ടോബര്‍ 22ന് വീടിനുസമീപത്തെ കലുങ്കിനടിയില്‍നിന്നു ഷെറിന്റെ മൃതദേഹം കണ്ടെത്തി. നിർബന്ധിച്ച് പാലു കൊടുക്കുന്നതിനിടെ കുട്ടി ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്നാണ് വെസ്ലി പോലീസിൽ കുറ്റസമ്മതം നടത്തുകയായിരുന്നു.
എറണാകുളം സ്വദേശികളായ വെസ്ലിയും ഭാര്യ സിനിയും രണ്ടു വർഷം മുൻപാണ് ഷെറിനെ ബിഹാറിൽനിന്നു ദത്തെടുത്തത്.