ക്ഷേ​ത്ര​പ്ര​വേ​ശ​ന വി​ളം​ബ​ര വാ​ർ​ഷി​കം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കാ​നൊ​രു​ങ്ങി സ​ർ​ക്കാ​ർ; സാം​സ്‌​കാ​രി​ക മ​ന്ത്രി എ.​കെ.​ബാ​ല​ന്‍റെ വാക്കുകളിലൂടെ…

തി​രു​വ​ന​ന്ത​പു​രം: ക്ഷേ​ത്ര​പ്ര​വേ​ശ​ന വി​ളം​ബ​ര വാ​ർ​ഷി​കം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കാ​നൊ​രു​ങ്ങി സ​ർ​ക്കാ​ർ. ക്ഷേ​ത്ര​പ്ര​വേ​ശ​ന വി​ളം​ബ​ര​ത്തി​ന്‍റെ 82ാം വാ​ര്‍​ഷി​ക​മാ​ണ് ആ​ഷോ​ഷി​ക്കു​ന്ന​ത്. ന​വം​ബ​ര്‍ 10 മു​ത​ല്‍ 12 വ​രെ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ക്ഷേ​ത്ര​പ്ര​വേ​ശ​ന വി​ളം​ബ​രം ആ​ഘോ​ഷി​ക്കു​മെ​ന്ന് സാം​സ്‌​കാ​രി​ക മ​ന്ത്രി എ.​കെ.​ബാ​ല​ന്‍ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഒ​മ്പ​തി​ന് വൈ​കി​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ക്കും.

ക്ഷേ​ത്ര​പ്ര​വേ​ശ​ന വി​ളം​ബ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​രി​ത്ര രേ​ഖ​ക​ൾ, വി​ളം​ബ​ര​ത്തി​ലേ​ക്ക് ന​യി​ച്ച സം​ഭ​വ​ങ്ങ​ൾ, ഇ​തി​നു ശേ​ഷം കേ​ര​ള സ​മൂ​ഹ​ത്തി​ലു​ണ്ടാ​യ മാ​റ്റ​ങ്ങ​ള്‍ എ​ന്നി​വ വി​ശ​ദ​മാ​യി പ്ര​ദി​പാ​ദി​ക്കു​ന്ന പ്ര​ദ​ര്‍​ശ​നം, വി​ദ​ഗ്ധ​രെ ഉ​ള്‍​ക്കൊ​ള്ളി​ച്ച് പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍, ക്ഷേ​ത്ര​പ്ര​വേ​ശ​ന വി​ളം​ബ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഡോ​ക്യു​മെ​ന്റ​റി പ്ര​ദ​ര്‍​ശ​നം എ​ന്നി​വ സം​സ്ഥാ​ന​മൊ​ട്ടാ​കെ ന​ട​ക്കും.

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ചി​ത്ര​ര​ച​ന, ക്വി​സ്, പ്ര​ബ​ന്ധ ര​ച​നാ മ​ത്‌​സ​ര​ങ്ങ​ള്‍ ന​ട​ത്തും. ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ പ​ബ്‌​ളി​ക് റി​ലേ​ഷ​ന്‍​സ്, സാം​സ്‌​കാ​രി​കം, പു​രാ​വ​സ്തു, പു​രാ​രേ​ഖ വ​കു​പ്പു​ക​ള്‍ സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Related posts