വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലെ, ഷാന്‍ റഹ്മാന്റെ സംവിധാനത്തില്‍ വിരിഞ്ഞ ജിമിക്കി കമ്മല്‍ എന്ന ഗാനം കേള്‍ക്കുമ്പോളേ ആളുകളുടെ മനസില്‍ തെളിഞ്ഞു വരുന്നത് ആ പാട്ടിനൊപ്പം നൃത്തംവച്ച, ഷെറില്‍ ജി കടവന്‍ എന്ന പെണ്‍കുട്ടിയുടെ മുഖമാണ്.
കാക്കനാട്ടെ ഇന്ത്യന്‍ സ്കൂള്‍ ഓഫ് കൊമേഴ്സിലെ അധ്യാപികയായി ജോലി ചെയ്യുന്ന ചെറില്‍ ജി കടവന്‍, ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയാണ്. കോളജിലെ ഓണാഘോഷത്തിന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് വൈറലായ ജിമിക്കി കമ്മല്‍ വീഡിയോയില്‍ എത്തിച്ചത്.
ഗാനവും ഡാന്‍സും ഹിറ്റായതോടെ തെന്നിന്ത്യന്‍ സിനിമകളില്‍ നിന്നടക്കം ഷെറിലിന് ധാരാളം ഓഫറുകളും വന്നിരുന്നു. തമിഴ്നാട്ടില്‍ നിന്നടക്കം ധാരാളം ആരാധകരുമുണ്ട് ഷെറിലിന്. എന്നാല്‍ ആ ആരാധകരെയെല്ലാം നിരാശരാക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.
ഷെറില്‍ വിവാഹിതയാവുന്നു. തൊടുപുഴ സ്വദേശിയായ പ്രഫുല്‍ ടോമിയാണ് വരന്. തൊടുപുഴ വാഴക്കുളത്ത് വച്ച് വിവാഹനിശ്ചയവും കഴിഞ്ഞു. ഷെറില്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ സെലിബ്രിറ്റിയാണെങ്കിലും ലളിതമായിരുന്നു ചടങ്ങുകളെല്ലാം. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.