മംഗലംഡാം: കാട്ടുപന്നിയെ പിടിക്കാൻ സ്ഥാപിച്ച വൈദ്യുത കന്പിയിൽ തട്ടി കോണ്ഗ്രസ് നേതാവ് ഷോക്കേറ്റ് മരിച്ചു. ഓടംതോടിലെ കോണ്ഗ്രസ് ബൂത്ത് പ്രസിഡന്റ് ബഡുകുന്നേൽ ജോസഫിന്റെ മകൻ ഷിബു(37)വിനാണ് ദാരുണാന്ത്യമുണ്ടായത്.
വൈദ്യുതകെണി സ്ഥാപിച്ചതു സംബന്ധിച്ചു മംഗലംഡാംപോലീസും വനം വകുപ്പും കെഎസ്ഇബിയും പരിശോധന നടത്തുന്നുണ്ട്. മൃതദേഹം പോലീസ് സർജൻ ഗുജ്റാളിന്റെ സാന്നിധ്യത്തിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. തുടർന്ന് ഇന്നലെ വൈകുന്നേരം ഓടംതോടുള്ള വീട്ടിൽ കൊണ്ടുവന്നു. പിന്നീട് ഓടംതോട് പള്ളിയിലെ സംസ്കാര ശുശ്രൂഷകൾക്കു ശേഷം കരിങ്കയം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. ഷിബു അവിവാഹിതനാണ്. അമ്മ ലില്ലി. സഹോദരങ്ങൾ: ഷിജു (കൊടകര), ഷീബ (ആന്പല്ലൂർ).
Ads by