പെരുന്പാവൂർ: പെരുന്പാവൂർ ബിവറേജസ് ഔട്ട്ലെറ്റിലെ ജീവനക്കാരെ മർദിച്ച കേസിൽ പ്രതിയെ റിമാൻഡ് ചെയ്തു. ചടയമംഗലം സ്വദേശി കിഴക്കേപുത്തൻവീട് ഷിജു (40) ആണു റിമാൻഡിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം മദ്യപിച്ച് ലക്കുകെട്ട് പെരുന്പാവൂർ ബിവറേജസിലെത്തിയ പ്രതി മദ്യം വാങ്ങുന്നതിനായി ക്യൂവിൽനിന്നു. ഈസമയം ബിവറേജസിൽ വൻതിരക്കായിരുന്നു.
ഏറെനേരം കാത്തുനിന്ന പ്രതി പ്രകോപിതനായി ഔട്ട്ലെറ്റിലേക്കു തള്ളിക്കയറി ജീവനക്കാരെ മർദിക്കുയും ബില്ലിംഗ് മെഷീൻ ഉൾപ്പടെയുള്ളവ നശിപ്പിച്ചെന്നുമാണു കേസ്. പെരുന്പാവൂർ പോലീസെത്തി പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.