പുത്തൂർ: രാജ്യത്തെ വർഗീയതേയും ഫാസിസത്തേയും എതിർക്കുവാൻ കോൺഗ്രസിന് മാത്രമെ കഴിയൂവെന്ന് മുൻ മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു.നെടുവത്തൂർ പഞ്ചായത്ത് പുത്തൂർ തെക്കുംപുറം വാർഡിലെ യു ഡി എഫ് സ്ഥാനാർഥി ഓമന സുധാകരന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമസ്ത മേഖലയിലും ദയനീയ പരാജയമായി മാറിയ എൽ ഡി എഫ് സർക്കാരിന് കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാനില്ലന്നാണ് പറയുന്നത്. അഴിമതിക്കാരെ സംരക്ഷിക്കാൻ വേണ്ടി മാത്രം അധികാരത്തിൽ തുടരുന്ന സിപിഎം, ബിജെപിയെ മുഖ്യശത്രുവായി കാണുന്നത് ബിജെപിയെ രാഷ്ട്രീയമായി വളർത്തുന്നതിന് വേണ്ടിയാണ്.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ മധുലാൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ ബി രാജേന്ദ്രൻ നായർ, നടുക്കുന്നിൽ വിജയൻ, നേതാക്കളായ കെ എസ് വേണുഗോപാൽ, ആർ രാജശേഖരൻ പിള്ള, പാങ്ങോട് സുരേഷ്, ബിനു ചൂണ്ടാലിൽ, ബിജു കുളങ്ങര, പി സി കുഞ്ഞുമോൻ, രതീഷ് കിളിത്തട്ടിൽ, എ സൂസമ്മ, എൻ കൃഷ്ണപിള്ള, ഓമന സുധാകരൻ, സന്തോഷ് കുളങ്ങര, എസ്.ഒ.സുഗതകുമാരി, വി.കെ.ജ്യോതി, എം.ബി.ഭാവന, വി ഗോപകുമാർ, ജി മണിക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.