നീണ്ടകര: മത്സ്യതൊഴിലാളികളെ ദ്രോഹിക്കുന്ന കരിനിയമം പിന്‍വലിക്കണമെന്ന് ആര്‍എസ്പി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ഷിബു ബേബിജോണ്‍.
മത്സ്യതൊഴിലാളികളെ ദ്രോഹിക്കുന്ന കരിനിയമത്തിനെതിരെ നീണ്ടകര ഹാര്‍ബറിൽ ആര്എസ്പ, യുറ്റിയുസിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഓര്‍ഡിനനന്‍സ് കത്തിച്ച് നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .
മത്സ്യതൊഴിലാളികളുമായി ചര്‍ച്ച നടത്താതെയും ജനകീയ അഭിപ്രായം തേടാതെയുമാണ് നിയമം കൊണ്ട് വന്നത്. അന്നന്നുള്ള വകയ്ക്കായി
ചെറുവള്ളങ്ങളിലും ബോട്ടുകളിലുമായി ജീവന് പണയം വച്ച് കടലില്‍ പോകുന്ന മത്സ്യതൊഴിലാളി സമൂഹത്തിന്റെ വറുതി കാലത്തില്‍ കൈയ്യിട്ടുവാരാന്‍ മാത്രം അധഃപതിച്ചുപോയോ കേരളം ഭരിക്കുന്ന പിണറായി വിജയന് സര്‍ക്കാര്‍.
ഒരു രാജ്യം ഒരു നികുതി എന്ന സമ്പ്രദായത്തില്‍ നിന്നുപോലും ഒഴിവാക്കപ്പെട്ട മത്സ്യതൊഴിലാളി സമൂഹത്തെ അന്യായ ചുങ്കപ്പിരിവിലൂടെ പട്ടിണിയില്‍ നിന്നും ആത്മഹത്യയിലേക്കാണ് സര്‍ക്കാര്‍ നയിക്കുന്നത്.
അധ്വാനിക്കുന്ന മത്സ്യതൊഴിലാളി സമൂഹത്തില്‍ നിന്നും നോക്കുകൂലി വാങ്ങിക്കുന്നതാണ് സര്‍ക്കാരിന്റെ നടപടി. നീണ്ടകര ഫിഷിംഗ് ഹാര്‍ബറില്‍ നടന്ന സമരപരിപാടിയിൽ സി.പി.സുധീഷ്കുമാര്‍, ആര്‍എസ്പി ചവറ മണ്ഡലം സെക്രട്ടറി ജസ്റ്റിന് ജോണ്‍,
യുറ്റിയുസി നേതാക്കളായ ശിവന്‍കുട്ടി, സുഭാഷ്കുമാര്‍, ഷാന്‍ മുണ്ടകത്തില്‍, ഹരി മണ്ണാശ്ശേരില്‍, ജോസി നീണ്ടകര, നവീന്‍, സാബു, ജയകുമാര്‍, എ.കെ.ജി.ബെന്‍സിഗര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ശക്തികുളങ്ങര ഹാര്‍ബറില്‍ ഓര്‍ഡിനനന്‍സ് കത്തിച്ചുകൊണ്ട് നടന്ന പ്രതിഷേധ പരിപാടി ആര്‍എസ്പി ചവറ മണ്ഡലം സെക്രട്ടറി ജസ്റ്റിന് ജോണ്‍ ഉദ്ഘാടനം ചെയ്തു.
ലോക്കല്‍ സെക്രട്ടറി രാജ്മോഹന്‍ അധ്യക്ഷത വഹിച്ച സമര പരിപാടിയിൽ കെ.പി.ഉണ്ണികൃഷ്ണന്, മീനാകുമാരി, അഡ്വ:വിഷ്ണുമോഹന്, ഫ്രാൻസി ശക്തികുളങ്ങര, ബാനി, കിഷോര്‍ ഷാജി, പുഷ്പന്, തുടങ്ങിയവര്‍ നേതൃത്വം നല്കി.