ശാസ്താംകോട്ട: കുന്നത്തൂർമാനാമ്പുഴ പുളിമുട്ട് വിളയിൽ ഷിബു ചെറിയാൻ (38) വീടിനുള്ളിൽ മരിച്ചു കിടന്ന സംഭവം കൊലപാതകമാണെന്നും പ്രതികളെ കുറിച്ച് വൃക്തമായ വിവരം നൽകിയിട്ടും ശാസ്താംകോട്ട പോലീസ് നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്നും നാട്ടുകാർ ആരോപിച്ചു.
സംഭവത്തിൽ സമഗ്ര അന്വഷണം ആവശ്യപ്പെട്ടും നാട്ടുകാർ ജനകീയ സമിതി രൂപീകരിച്ചു. മുഖ്യമന്ത്രി, ഡി ജി പി, എസ് പി എന്നിവർക്ക് പരാതി നൽകുവാനും തീരുമാനിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ശ്രീദേവിയമ്മ (കൺവീനർ) മുൻ ഗ്രാമ പഞ്ചായത്ത് അംഗം ബി പാപ്പച്ചൻ (ചെയർമാൻ) എന്നിവരടങ്ങുന്ന 30 അംഗ എക്സിക്യുട്ടീവ് കമ്മറ്റിയും രൂപീകരിച്ചു.