ഒരുലക്ഷം രോഗികൾ, 27 ദിവസംകൊണ്ട്! കലിഫോർണിയയിൽ ഐടി രംഗത്തു പ്രവർത്തിക്കുന്ന കൊട്ടാരക്കര സ്വദേശി ഷിബു ഗോപാലകൃഷ്ണൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്…

ഇ​താ​ദ്യ​മാ​യി ഒ​രു രാ​ജ്യ​ത്തെ സ്ഥി​രീ​ക​രി​ച്ച കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രു​ല​ക്ഷം ക​വി​ഞ്ഞു. ഈ ​നി​മി​ഷം അ​മേ​രി​ക്ക​യി​ലെ സ്ഥി​രീ​ക​രി​ച്ച കേ​സു​ക​ളു​ടെ എ​ണ്ണം 1,04,126. ഒ​രു ല​ക്ഷം ആ​ക്റ്റീ​വ് കേ​സു​ക​ൾ.

ഇ​ന്ന് മാ​ത്രം സ്ഥി​രീ​ക​രി​ച്ച​ത് ~18,600 കേ​സു​ക​ൾ. ഇ​ന്ന് മാ​ത്രം മ​ര​ണ​പ്പെ​ട്ട​ത് 400 പേ​ർ. മാ​ർ​ച്ചു മാ​സം ഒ​ന്നാം തീ​യ​തി​യാ​ണ് ന്യൂ​യോ​ർ​ക്കി​ൽ ആ​ദ്യ​ത്തെ കൊ​റോ​ണ കേ​സ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്.

അ​തി​നു​ശേ​ഷ​മു​ള്ള 27 ദി​വ​സ​ങ്ങ​ൾ​കൊ​ണ്ടാ​ണ് അ​മേ​രി​ക്ക മ​റ്റെ​ല്ലാ ലോ​ക​രാ​ജ്യ​ങ്ങ​ളെ​യും എ​ണ്ണ​ത്തി​ൽ പി​ന്നി​ലാ​ക്കി​യ​ത്, ഫ്രാ​ൻ​സി​നേ​ക്കാ​ളും ഇ​റാ​നെ​ക്കാ​ളും യു​കെ​യെ​ക്കാ​ളും കൊ​റോ​ണ കേ​സു​ക​ൾ ന്യൂ​യോ​ർ​ക്കി​ൽ മാ​ത്രം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​ത്!

ഈ ​നി​മി​ഷ​ത്തെ ന്യൂ​യോ​ർ​ക്കി​ലെ മാ​ത്രം പോ​സി​റ്റീ​വ് കേ​സു​ക​ൾ 46,262 ആ​ണ്. ഒ​ന്ന​ര ല​ക്ഷം ടെ​സ്റ്റു​ക​ൾ ഇ​തു​വ​രെ ന്യൂ​യോ​ർ​ക്കി​ൽ മാ​ത്രം ന​ട​ന്നു, ഒ​രു ദി​വ​സം 17,000- 18,000 ടെ​സ്റ്റു​ക​ൾ!

ഇ​ന്ന് ഗ​വ​ർ​ണ​ർ കോ​മോ പ​റ​ഞ്ഞ​ത്, കൊ​റോ​ണ ബാ​ധി​ത​രി​ൽ 20 ശ​ത​മാ​നം മാ​ത്ര​മാ​ണ് ടെ​സ്റ്റ് ചെ​യ്യ​പ്പെ​ടു​ന്ന​ത്, ബാ​ക്കി 80 ശ​ത​മാ​നം കൊ​റോ​ണ ആ​ണെ​ന്നു പോ​ലു​മ​റി​യാ​തെ സ്വ​യം മു​ക്ത​മാ​കു​ന്നു. അ​വ​രു​ടെ എ​ണ്ണം എ​ത്ര​യെ​ന്നു പോ​ലും അ​റി​യി​ല്ല.

സ്ഥി​രീ​ക​രി​ക്ക​പ്പെ​ടു​ന്ന​തി​ൽ 13 ശ​ത​മാ​ന​ത്തി​നു മാ​ത്ര​മാ​ണ് ആ​ശു​പ​ത്രി ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​ത്. അ​വ​രു​ടെ എ​ണ്ണം ഇ​നി​വ​രു​ന്ന ആ​ഴ്ച​ക​ളി​ൽ എ​ത്ര​ക​ണ്ട് ഉ​യ​രു​മെ​ന്നു യാ​തൊ​രു വ്യ​ക്ത​ത​യു​മി​ല്ല.

ഐ​സി​യു​വും വെ​ന്‍റി​ലേ​റ്റ​റും ഉ​ൾ​പ്പ​ടെ​യു​ള്ള ചി​കി​ത്സ വേ​ണ്ടി​വ​രു​ന്ന​വ​ർ​ക്കു നി​ല​വി​ൽ അ​തു​ന​ൽ​കാ​ൻ ക​ഴി​യു​ന്ന​തു​കൊ​ണ്ടാ​ണ് മ​ര​ണ​നി​ര​ക്ക് ഇ​പ്പോ​ഴും ഒ​ന്ന​ര ശ​ത​മാ​ന​മാ​യി പി​ടി​ച്ചു​നി​ർ​ത്താ​ൻ ക​ഴി​യു​ന്ന​ത്. ഒ​രാ​ഴ്ച​കൊ​ണ്ട് പ​ണി​പൂ​ർ​ത്തി​യാ​യ 1000 കി​ട​ക്ക​ക​ളു​ള്ള താ​ൽ​ക്കാ​ലി​ക ആ​ശു​പ​ത്രി ഇ​ന്നു പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

അ​ത്ത​ര​ത്തി​ൽ നാ​ലെ​ണ്ണം കൂ​ടി വേ​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റി​നോ​ട് ആ​വ​ശ്യ​പ്പെ​ടാ​ൻ പോ​കു​ന്നു. ആ​യി​രം ആ​ശു​പ​ത്രി കി​ട​ക്ക​ക​ളു​മാ​യി അ​മേ​രി​ക്ക​ൻ നേ​വി​യു​ടെ ക​പ്പ​ൽ തി​ങ്ക​ളാ​ഴ്ച ന്യൂ​യോ​ർ​ക്ക് തീ​ര​ത്തു ന​ങ്കൂ​ര​മി​ടും.

എ​ങ്കി​ലും ആ​വ​ശ്യ​ത്തി​നു കി​ട​ക്ക​ക​ളും ഐ​സി​യു ബെ​ഡും വെ​ന്‍റി​ലേ​റ്റ​റും ഉ​ണ്ടാ​വി​ല്ല എ​ന്നു​ള്ള ആ​ശ​ങ്ക​യാ​ണ് മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള പോ​സി​റ്റീ​വ് കേ​സു​ക​ൾ​ക്കൊ​പ്പം ഇ​പ്പോ​ൾ ഉ​യ​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment