ഇന്ധനവില വര്‍ധനവിനെ പ്രോത്സാഹിപ്പിക്കുന്ന ബിജെപിയുടെ നയത്തിനെതിരെ ശക്തമായ ട്രോളിലൂടെ പ്രതിഷേധിച്ച വ്യക്തിയാണ് ഷിബുലാല്‍. തന്റെ ട്രോളിലൂടെ സംഘപരിവാര്‍ വിരോധികളുടെ മുഴുവന്‍ കയ്യടിയും ഷിബുലാല്‍ നേടിയിരുന്നു.
എന്നാല്‍ ഇതിന് പിന്നാലെ ഷിബുലാല്‍ രണ്ടാമത് കടന്നുവന്നത്, കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി, അത്യധികം വികാരാധീനനായായിരുന്നു. ട്രോള്‍ വീഡിയോ പുറത്തിറക്കിയതിന് പിന്നാലെ വന്‍ സൈബര്‍ ആക്രമണമാണ് സംഘപരിവാര്‍ ഇയാള്‍ക്കെതിരെ നടത്തിയത്. ഇതിന് പിന്നാലെയാണ് ഫോണില്‍ വിളിച്ചുള്ള വധഭീഷണി. കുടുംബത്തെ അടക്കം കൊന്നുകളയുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതായി ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ പറയുന്നു.
വധഭീഷണി മുഴക്കിയ സംഘപരിവാര്‍ പ്രവര്ത്തകന് പക്ഷേ തന്റെ വീടും സ്ഥലവും തെറ്റായി പറഞ്ഞതായും ഇയാള്‍ പറയുന്നു. നിന്നെ ഞങ്ങള്‍ സ്കെച്ച് ചെയ്തു കഴിഞ്ഞു എന്നായിരുന്നു ഇയാളുടെ ഭീഷണി. മുഹമ്മയിലുള്ള നിന്റെ വീട് ഞാന്‍ തകര്‍ത്തിരിക്കും എന്നും ഭീഷണിയുണ്ടായിരുന്നു.
ഷിബുലാല്‍ പേരിനൊപ്പം തന്നെ തകഴി എന്ന സ്ഥലപേര് ചേര്‍ത്തിട്ടും അതുപോലും മനസിലാക്കാതെയാണ് സംഘപരിവാര്‍ തന്നെ സ്കെച്ച് ചെയ്യുന്നതെന്നും ഷിബുലാല്‍ജി പരിഹസിക്കുന്നു. ജാതീയമായും ഇവര്‍ അപഹസിക്കുന്നതായി ഇയാള്‍ ചൂണ്ടിക്കാട്ടുന്നു. ഭീഷണിമുഴക്കിയ വ്യക്തിയുടെ ഫേസ്ബുക്കിന്റെ സ്ക്രീന്‍ഷോട്ടും ഇയാള്‍ പങ്കുവച്ചിട്ടുണ്ട്.