
വെഞ്ഞാറമൂട്: വിവാഹ വാഗ്ദാനം നൽകിയുവതിയെ പീഡിപ്പിച്ച് നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ ഒരാള്‍ അറസ്റ്റില്‍.
ആയൂര്‍ അര്‍ക്കന്നൂര്‍ കുന്നുംപുറത്ത് വീട്ടില്‍ ഷിബു മന്‍സൂര്‍ (21) ആണ് അറസ്റ്റിലായത്.ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ യുവതിയുമായി പ്രതി അടുപ്പം സ്ഥാപിക്കുകയും വെഞ്ഞാറമൂട്ടിലെ രണ്ടു ലോഡ്ജുകളില്‍ കൊണ്ട് വന്ന് പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി സമൂഹ്യ മധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചെന്ന കേസിലാണ് ഇയാൾ അറസ്റ്റിലായത്.
യുവതി വെഞ്ഞാറമൂട് പോലീസില്‍ നൽകിയ പരാതിയെ തുടർന്ന് യുവാവ് വാടകക്ക് താമസിക്കുന്ന ചെറിയ വെങ്ങനല്ലൂരില്‍ നിന്നും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിജയരാഘവന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്യുകയായിരുന്നു.