കൊച്ചി: ഇടവേളയ്ക്ക് ശേഷം ജില്ലയില്‍ വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കാലടി പഞ്ചായത്തില്‍ ഒരു വീട്ടിലെ നാലും ആറും വയസുള്ള കുട്ടികള്‍ക്കാണ് രോഗം ബാധിച്ചത്.
കോവിഡ് ബാധയെത്തുടര്‍ന്ന് ആശുപത്രി ചികിത്സയിലിരിക്കെ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചത്.
ആശുപത്രിയില്‍ നിന്നും വിട്ടയച്ച കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. പ്രദേശത്ത് ആരോഗ്യ വകുപ്പും, പഞ്ചായത്തും സംയുക്തമായി പ്രതിരോധ നടപടികള്‍ സ്വീകരിച്ചു വരുന്നു.
കുടിവെള്ളത്തില്‍ നിന്നും രോഗബാധ സംശയിക്കുന്നതിനാല്‍ പ്രദേശത്തെ കിണറുകളിലെ വെള്ളം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
നിലവില്‍ പ്രദേശത്തെ ആര്‍ക്കും തന്നെ സമാന രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.