കൊച്ചി: എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ സിപിഎം പ്രാദേശിക നേതാവിനെ പിടികൂടാനാകാതെ പോലീസ്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വല്ലാര്‍പാടം പനന്പുകാട് പുന്നക്കാട്ടില്‍ ഷഗി (43) ക്കെതിരേയാണ് പോക്സോ (കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമം തടയുന്ന നിയമം) നിയമപ്രകാരം മുളവുകാട് പോലീസ് കേസെടുത്തിരിക്കുന്നത്. കേസ് എടുത്തതിന് പിന്നാലെ പ്രതി ഒളിവില്‍ പോയെന്നു പോലീസ് പറയുന്നു. എറണാകുളം സെന്‍ട്രല്‍ സിഐ അനന്തലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9497990069 (അസിസ്റ്റന്റ് കമ്മീഷണര്‍, എറണാകുളം), 9497987 103 (സിഐ, എറണാകുളം സെന്‍ട്രല്‍), 9497980417 (എസ്ഐ മുളവുകാട്) എന്നീ നന്പറുകളില് അറിയിക്കണമെന്നും സിഐ അറിയിച്ചു. കഴിഞ്ഞ രണ്ടാം തീയതിയാണ് മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ എട്ടു വയസുകാരി പീഡനത്തിനിരയായത്. ഇതേ സ്കൂളില്‍ പഠിക്കുന്ന മകനെ കൊണ്ടുവിടാന്‍ സ്കൂളില്‍ നേരത്തെയെത്താറുള്ള ഷഗി മകനു ഗെയിം കളിക്കാന്‍ മൊബൈല്‍ നല്കി മാറ്റിനിര്‍ത്തിയശേഷം പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു പതിവ്.