പെരുമ്പടവ്: എരുവാട്ടി സിഎച്ച് സൗധം ഉൽഘാടനവും ദമ്മാം കണ്ണൂർ ജില്ലാ കെഎംസിസിയും ശിഹാബ് തങ്ങൾ റിലീഫ് സെല്ലും സംയുക്തമായി നിർമിച്ച ബൈതുറഹ്മ സമർപ്പണവുമായി ബന്ധപ്പെട്ടു മൂന്നു ദിവസങ്ങളിലായി നടന്ന വിപുലമായ പരിപാടി സമാപിച്ചു.
കെ.എം. ഷാജി എംഎൽഎ സി.എച്ച്.സൗധം ഉദ്ഘാടനം ചെയ്തു. പൊതു സമ്മേളനം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടന കർമവും ബൈത്തുറഹ്മ താക്കോൽദാനവും നടത്തി. വി.കെ. അബ്ദുൽ ഖാദർ മൗലവി 12 ാം വയസിൽ ഖുർആൻ മനപാഠമാക്കിയ ഹാഫിസ് ശാഹിദിന് ഉപഹാരം നൽകി.
അബ്ദുൽ കരീംചേലേരി, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, ഇസ്മയിൽ വയനാട്, അബുൽ അസീസ് കെ, അബൂബക്കർ മൗലവി, ഇസ്മയിൽ മാസ്റ്റർ, അലി മംഗര, ലത്തീഫ് ഹാജി, ഉനൈസ്എരുവാട്ടി, ഒ.പി.നജ്മുദ്ധീൻ, എ.എം.റഷീദ് എന്നിവർ പ്രസംഗിച്ചു.