പെരുമ്പാവൂർ: എംസി റോഡിൽ മലമുറിയിൽ കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു.
പിക്കപ്പ് ഓടിച്ചിരുന്ന മലയിടം തുരുത്ത് മണ്ണേപറമ്പിൽ ഷിഹാബ് (29) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ആറോടെയാണ് അപകടം.
പാലക്കാടിന് പോവുകയായിരുന്ന ബസും പുല്ലുവഴി ഭാഗത്തേക്ക് ഇടിയൻ ചക്ക കയറ്റാൻ പോവുകയായിരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്.
പിക്കപ്പിൽ ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ബസിൽ ഉണ്ടായിരുന്നവർക്ക് കാര്യമായ പരിക്കുകൾ ഇല്ല. മരിച്ച ഷിഹാബ് അവിവാഹിതനാണ്.