ചാത്തന്നൂർ: പെട്രോൾ ബോംബാക്രമണക്കേസ് അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘം ദല്ലാൾ നന്ദകുമാറിനെ ജൂൺ 10-ന് ശേഷമേ ഡൗൺ ചോദ്യം ചെയ്യുകയുള്ളുവെന്ന് ചാത്തന്നൂർ എ സി പി വൈ .
നിസ്സാമുദീൻ പറഞ്ഞു. പോലീസിൻ്റെ തായ ചില മൂന്നാരുക്കങ്ങളും ചില സാങ്കേതിക പ്രശ്നങ്ങളും മൂലമാണ് ചോദ്യം ചെയ്യൽ നീട്ടിവച്ചത്.നന്ദകുമാറിനെ ചോദ്യം ചെയ്യാനായി രണ്ടു തവണ നോട്ടീസ് നല്കിയിരുന്നു.
ദില്ലിയിലായിരുന്ന നന്ദകുമാർ അന്ന് ഹാജരായില്ല. ഇപ്പോൾ കൊച്ചിയിലെത്തിയ നന്ദകുമാർ ഹാജരാകാൻ തയാറാണെന്ന് അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്..
പെട്രോൾ ബോംബാക്രമണക്കേസ്സിലെ മൂന്നും നാലും പ്രതികളായ ഇ എം സി സി എന്ന അമേരിക്കൻ കമ്പിനി ചെയർമാനായ ഷിജു വർഗ്ഗീസിനും മാനേജർ ശ്രീകാന്തിനും ഹൈക്കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്.
ഇതനുസരിച്ച് ലോക് ഡൗൺ പിൻവലിച്ചശേഷമുള്ള ആദ്യ വെള്ളിയാഴ്ച മാത്രം ഇവർ അന്വേഷണ ഉദ്യാഗസ്ഥന് മുന്നിൽ ഹാജരായാൽ മതി.
നന്ദകുമാറിനെ ചോദ്യം ചെയ്യുന്നതോടൊപ്പം, നന്ദകുമാറിൻ്റെ സാന്നിധ്യത്തിൽ ഇവരെ കൂടി ചോദ്യം ചെയ്യാനാണ് പോലീസിൻ്റെ നീക്കം. അതാണ് നന്ദകുമാറിനെ ചോദ്യം ചെയ്യുന്നത് നീട്ടിവച്ചതെന്നറിയുന്നു.