കൊല്ലം : ഇഎംസിസി ഡയറക്ടറും കുണ്ടറയിലെ സ്വതന്ത്ര സ്ഥാനാർഥിയുമായ ഷിജുവർഗീസിനെതിരെ ആക്രമണം നടന്നെന്ന പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി.
വോട്ടെടുപ്പ് ദിവസം രാവിലെ കുരീപ്പള്ളി ഭാഗത്തുവച്ച് ഷിജുവർഗീസ് സഞ്ചരിച്ചിരുന്ന കാറിനുനേരെ പെട്രോൾബോംബ് ആക്രമണമുണ്ടായതായാണ് ഷിജു വർഗീസ് പോലീസിന് പരാതി നൽകിയത്.
കാറിന്റെ പിൻഭാഗത്ത് പെട്രോൾ ബോംബ് വീണെങ്കിലും പൊട്ടിത്തെറിക്കാഞ്ഞതിനാൽ ദുരന്തം ഒഴിവായി. സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്ധരെത്തി തെളിവുകൾ ശേഖരിച്ചിരുന്നു.
നിരീക്ഷണ കാമറയിലെ ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. ടവർ പരിധിയിലെ ഫോൺ കോളുകളും പരിശോധിച്ചുവരികയാണ്.
ഫോറന്‍സിക് റിപ്പോര്‍ട്ട് കിട്ടിയ ശേഷം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം. സംഭവദിവസം രാവിലെ ഷിജുവർഗീസ് തന്നെയാണ് കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.
അതേ സേമയം ഈസംഭവം ആസൂത്രിമാണെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ അന്ന് മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഷിജുവർഗീസ് ആസൂത്രണം ചെയ്ത കഥപോലീസ് വിശ്വസിച്ചത് എന്തിനാണെന്ന് അറിയില്ലെന്ന് പറഞ്ഞു പോലീസിനെ മന്ത്രി വിമർശിക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് അടിമറിക്കാൻ ഷിജുവർഗീസ് നടത്തി ഗൂഡാലോചനയായിരുന്നു സംഭവത്തിന് പിന്നിലെന്നാണ് മന്ത്രി ആരോപിച്ചത്. എന്തായാവും വിവാദം പുകയുകയാണ്. മന്ത്രി പോലീസിനെതിരെ രംഗത്തുവന്നിരിക്കുകയാണ്.