ഫ്രഷ് ജ്യൂസുകൾ മുതൽ ശീതളപാനീയങ്ങൾ വരെ ചൂടിനെ മറികടക്കാൻ നിരവധി വേനൽക്കാല പാനീയങ്ങൾ വിപണിയിൽ ലഭ്യമാണ്. വേനൽക്കാലത്ത് ചൂടിനെ പ്രതിരോധിക്കാൻ നമ്മൾ എല്ലാവരും വീട്ടിൽ തന്നെ പലതരം തണുത്ത ജ്യൂസുകളോ പാനീയങ്ങളോ ഷേക്കുകളോ ഉണ്ടാക്കുകയും ചെയ്യും.
രുചികരവും ആരോഗ്യകരവുമായ ഒരു മികച്ച പാനീയമാണ് ഷിക്കൻജി. അടുത്തിടെ അജ്മീറിൽ ഒരു കച്ചവടക്കാരൻ ഷിക്കൻജി ഉണ്ടാക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് കാരണമായി. കച്ചവടക്കാരന്റെയും വൃത്തിയും പരിസരപ്രദേശത്തെ ശുചിത്വമില്ലായ്മയുമാണ് അതിന് കാരണം.
ഒരു കുപ്പി സോഡ തുറക്കുന്നത് കാണിച്ചാണ് വീഡിയോ തുടങ്ങുന്നത്. പക്ഷേ, കുപ്പിയിൽ നിന്ന് പുറത്തുവരുന്ന ഫിസ് കണ്ടാൽ ആരായാലും ഞെട്ടും. വീഡിയോ തുടങ്ങുമ്പോൾ കച്ചവടക്കാരൻ തന്റെ കൈകളിൾ കുറച്ച് സോഡയും ഒഴിക്കുന്നത് കാണാം. പിന്നീട് വീഡിയോയിൽ ഇയാൾ ഷിക്കൻജി എങ്ങനെ തയ്യാറാക്കുന്നുവെന്നും കാണിക്കുന്നു.
@foodie_incarnate എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ പങ്കിട്ടുകൊണ്ട് ഉപയോക്താവ് എഴുതി ഇന്ത്യയിലെ ഏറ്റവും വൈറൽ ഷിക്കൻജി. നിങ്ങൾക്ക് ഇത് കുടിക്കാൻ ധൈര്യമുണ്ടോ?
കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ആയിരക്കണക്കിന് വ്യൂസും ലൈക്കുകളും ലഭിച്ചു. കമന്റ്സ് സെക്ഷനിൽ സ്റ്റാൾ വൃത്തിഹീനമാണെന്ന് പല ഉപയോക്താക്കളും വിമർശിക്കുകയും ചെയ്തു. ‘ശുചിത്വത്തിൽ അൽപ്പം ശ്രദ്ധ കൊടുക്കണം’, ‘ഇതിന് ഉപ്പ് ആവശ്യമില്ല’, ‘വൈറൽ ഷിക്കൻജി ഒരുപക്ഷേ ഫംഗലും ബാക്ടീരിയയും ആയിരിക്കാം’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.