ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനും ഭാര്യ ആയിഷ മുഖർജിയും എട്ട് വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ആയിഷയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. താനിപ്പോൾ രണ്ടു തവണ വിവാഹമോചനം നേടിയ ആളായെന്ന് ആയിഷ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.
2012-ലാണ് ഇരുവരും ഒന്നിച്ചത്. സ്വരാവർ എന്ന മകൻ ദമ്പതികൾക്കുണ്ട്. അമച്വർ ബോക്സറായ ആയിഷ ഓസ്ട്രേലയൻ പൗരത്വമുള്ളയാളാണ്. ഐപിഎല്ലിൽ ഡൽഹി ഡയർഡെവിൾസ് താരമായ ധവാൻ നിലവിൽ യുഎഇയിലാണ്.