മുംബൈ: രാജ്കുന്ദ്രയുടെ അറസ്റ്റിന് പിന്നാലെ മാധ്യമങ്ങള്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ നടത്തുന്നുവെന്ന് ആരോപിച്ച് ബോംബൈ ഹൈക്കോടതിയെ സമീപിച്ച് ഭാര്യയും നടിയുമായ ശില്‍പ്പ ഷെട്ടി.
തനിക്കെതിരെ മാധ്യമങ്ങള്‍ തെറ്റായതും അപകീര്‍ത്തിപ്പെടുത്തുന്നതുമായ പ്രചാരണങ്ങള്‍ നടത്തുവെന്ന് ശില്‍പ്പ ഷെട്ടി ഹര്‍ജിയില്‍ ആരോപിക്കുന്നു.
ഇത്തരം തെറ്റായ വാര്‍ത്തകള്‍ നല്കുന്ന മാധ്യമങ്ങള്‍ നഷ്ടപരിഹാരം നല്‍കണമെന്നും വാര്‍ത്തകള്‍ അവരുടെ പേജില്‍ നിന്നും നീക്കം ചെയ്യണമെന്നും ശില്‍പ്പ ഷെട്ടി ആവശ്യപ്പെട്ടു.
മാധ്യമങ്ങളായ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്, ഇന്ത്യ ടിവി, പ്രസ് ജേണല്‍, എന്‍ഡിടിവി എന്നിവയും സമൂഹമാധ്യമങ്ങളായ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയ്ക്കെതിരെയുമാണ് ശില്‍പ്പ ഷെട്ടി മാനനഷ്ടകേസ് നല്‍കിയിരിക്കുന്നത്.
വായനക്കാരുടെയും കാഴ്ചക്കാരുടെയും എണ്ണം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് ശില്‍പ്പ ഷെട്ടി ആരോപിച്ചു.
നീലച്ചിത്ര നിര്‍മാണ കേസില്‍ ശില്പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെ ഈ മാസം 19നാണ് മുംബൈ പോലീസ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. നിലവില്‍ രാജ് കുന്ദ്ര 14 ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയിലാണ്.