മുംബൈ: അശ്ലീല വീഡിയോ നിർമാണത്തിന് അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയോട് പൊട്ടിത്തെറിച്ചും പൊട്ടിക്കരഞ്ഞും ശിൽപ ഷെട്ടി. റെയ്ഡിന്റെ ഭാഗമായി ജുഹുവിലെ ആഡംബര വസതിയിൽ രാജ് കുന്ദ്രയെ എത്തിച്ചപ്പോഴാണ് സംഭവമുണ്ടായത്.
പോലീസ് തെരച്ചില്‍ ആരംഭിച്ചപ്പോള്‍ ശില്പ ഷെട്ടി ക്ഷുഭിതയാകുകയായിരുന്നു. “നമുക്ക് എല്ലാം ഉണ്ട്, ഇതെല്ലാം ചെയ്യേണ്ടതിന്റെ ആവശ്യം എന്തായിരുന്നു. കുടുംബത്തിന്റെ മാനം കളഞ്ഞില്ലേ’ എന്നും ശില്‍പ്പ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നീലച്ചിത്ര നിർമാണത്തിലെ മുഖ്യ കണ്ണികളിലൊരാളാണ് രാജ് കുന്ദ്രയെന്നാണ് പോലീസ് പറയുന്നത്. നേരത്തേ, രാജ് കുന്ദ്രയുടെ വസതിയില്‍ നിന്ന് ക്രൈംബ്രാഞ്ച് അശ്ലീല വീഡിയോകള്‍ പിടിച്ചെടുത്തിരുന്നു.
2019 ഫെബ്രുവരിയിലാണ് രാജ് കുന്ദ്ര ആംസ് പ്രൈം മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഒരു കമ്പനി ആരംഭിക്കുന്നത്. ആറ് മാസത്തിന് ശേഷം ഈ കമ്പനി ഹോട്ട്ഷോട്ട് എന്ന മൊബൈൽ ഫോൺ ആപ്ലിക്കേഷൻ വികസിപ്പിച്ചു. ഈ ആപ്പിലൂടെയായിരുന്നു അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്.