ബോളിവുഡ് നടി ശില്പയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്ര നീലച്ചിത്ര നിർമാണത്തെ തുടര്‍ന്ന് അടുത്തയിടെ അറസ്റ്റിലായിരുന്നു. ബോളിവുഡിനെയാകെ ഇളക്കി മറിച്ചതായിരുന്നു ഈ സംഭവം. ഭര്‍ത്താവിന്റെ അറസ്റ്റിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ശില്പയ്ക്കെതിരേയും അസഭ്യ വര്‍ഷമുണ്ടായിരുന്നു.
ഇതോടെ കുറച്ച് നാള് എല്ലാ പൊതുപരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. അധികം വൈകാതെ തന്നെ ശില്പ മടങ്ങിയെത്തി. രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് രാജ് കുന്ദ്ര ജയില്‍ മോചിതനാകുന്നത്. ജയിലില്‍ നിന്നു പുറത്തുവന്ന ശേഷം രാജ് കുന്ദ്ര പുറത്തേക്ക് ഇറങ്ങിയിട്ടില്ല. മാധ്യമങ്ങളുടെ കണ്ണില്‍പ്പെടാതെ വീട്ടിനകത്തു തന്നെ തുടരുകയാണ് രാജ്.
ശില്പ, രാജ് കുന്ദ്രയില്‍ നിന്നു വിവാഹ മോചനം നേടാന്‍ ശ്രമിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ വൈറലായി മാറിയിരുന്നു. രാജ് കുന്ദ്ര പുറത്തിറങ്ങി ഏതാണ്ട് ഒരു മാസത്തോളം ആകുമ്പോഴായിരുന്നു ശില്പ ഈ വീഡിയോ പങ്കുവച്ചത്.
വീഡിയോയില്‍ ശില്പയുടെ തലമുടിയുടെ പിന്‍വശം പകുതി വടിച്ചു കളഞ്ഞതായി കാണാം. രസരകരമായ ഈ ഹെയര്‍ സ്റ്റൈല്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.എന്നാല്‍ ഇപ്പോഴിതാ ഇത് പുതിയ ഹെയര്‍ സ്റ്റൈല്‍ അല്ലെന്നും അതിന് പിന്നില്‍ മറ്റൊരു കാരണമുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
പിങ്ക് വില്ലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് തന്റെ ഭര്‍ത്താവിന് വേണ്ടിയാണ് ശില്പ പാതി മുടി ഷേവ് ചെയ്തതെന്നാണ്. രാജ് കുന്ദ്രയ്ക്ക് ജാമ്യം ലഭിക്കാന്‍ വേണ്ടി ശില്പ നേര്‍ന്ന നേര്‍ച്ചയുടെ ഭാഗമായിരുന്നു ഇതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
തലയുടെ പിന്‍വശത്താണ് ശില്പ ഷേവ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ മുടി അഴിച്ചിടുമ്പോള്‍ ഈ ഭാഗം കാണാന്‍ സാധിക്കില്ല. ശില്പ രാജ് കുന്ദ്രയുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കാന്‍ പോവുകയാണെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാകുന്നതിനിടെയാണ് പുതിയ വിവരങ്ങള്‍ പുറത്ത് വരുന്നത്.
അതേസമയം കഴിഞ്ഞ ദിവസം ഭാര്യമാര്‍ ഭര്ത്താക്കന്മാര്ക്ക് വേണ്ടി ആചരിക്കുന്ന കര്‍വാ ചൗത്ത് വ്രതവും ശില്പ എടുത്തിരുന്നു. വിശേഷ ദിവസം തനിക്ക് രാജിന്റെ അമ്മ അയച്ച സമ്മാനങ്ങളുടെ ചിത്രം താരം പങ്കുവച്ചിരുന്നു. എല്ലാവര്ക്കും ശില്പ ആശംസകള്‍ നേരുകയും ചെയ്തിരുന്നു.