ആരാധകർക്ക് ഏറെ പ്രിയപ്പെട്ട ബോളിവുഡ് നായികയാണ് ശില്പ ഷെട്ടി. വിവാഹത്തോടെ സിനിമയില്‍നിന്നു വിട്ടുനിന്നപ്പോഴും താരം ആരാധകരെ ഉപേക്ഷിച്ചില്ല.
സോഷ്യല്‍ മീഡിയയിലൂടേയും തന്റെ യൂട്യൂബ് ചാനലിലൂടേയും റിയാലിറ്റി ഷോകളിലൂടെയും നിറഞ്ഞു നില്‍ക്കുകയായിരുന്നു ശില്പ.അടുത്തയിടെയാണ് ശില്പ ഷെട്ടി രണ്ടാമതും അമ്മയായത്.
വാടക ഗര്‍ഭധാരണത്തിലൂടെയാണ് ശില്പയ്ക്ക് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. സമീഷ എന്നാണ് തങ്ങളുടെ മകള്‍ക്ക് ശില്പയും ഭര്‍ത്താവ് രാജ് കുന്ദ്രയും പേരിട്ടിരിക്കുന്നത്.
കുട്ടിയുടെ ചിത്രം താരം പങ്കുവച്ചപ്പോഴാണ് ഈ വാര്‍ത്ത ലോകം അറിയുന്നത്. പിന്നാലെ എന്തുകൊണ്ടാണ് താന്‍ വാടക ഗര്‍ഭധാരണം എന്ന മാര്‍ഗം സ്വീകരിച്ചതെന്നും ശില്പ വെളിപ്പെടുത്തിയിരുന്നു.
ശില്പയ്ക്കും രാജിനും ഒരു മകനുമുണ്ട്. വിയാന്‍ രാജ് എന്നാണ് ദമ്പതികളുടെ മൂത്ത മകന്റെ പേര്. എന്റെ മകനൊരു അനിയനോ അനിയത്തിയോ വേണമെന്നത് വര്‍ഷങ്ങളായി എന്റെ ആഗ്രഹമായിരുന്നു.
എന്നാല്‍ ആരോഗ്യപ്രശ്നം കാരണം അത് സാധ്യമായിരുന്നില്ല. വിയാന്‍ ശേഷം ഒരു കുട്ടികൂടി വേണമെന്ന ആഗ്രഹം ഏറെ നാളായി ഉണ്ടായിരുന്നു.
എന്നാല്‍ എനിക്ക് ഒരു ഓട്ടോ ഇമ്യൂണോ ഡിസീസുണ്ട്. അതിനാല്‍ ഗര്‍ഭിണിയാകുമ്പോള്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു.
രണ്ടുതവണ ഗര്‍ഭം അലസിപ്പോവുകവരെയുണ്ടായി. ശരിക്കുമൊരു പ്രശ്നം തന്നെയായിരുന്നു അത്.
വിയാന്‍ ഒറ്റയ്ക്ക് വളരരുതെന്നുണ്ടായിരുന്നു. ഞങ്ങളും രണ്ടു മക്കളാണ്. സഹോദരങ്ങളുടെ പ്രാധാന്യം എനിക്കറിയാം. ആ ചിന്തയില്‍നിന്നാണ് മറ്റു മാര്‍ഗങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങുന്നത്.
പക്ഷേ അതൊന്നും നടന്നില്ല. ഞാന്‍ ദത്തെടുക്കാനായി എല്ലാം തയാറാക്കിയിരുന്നു. അതും നടന്നില്ല. നാലുവര്‍ഷത്തോളം കാത്തിരുന്ന ശേഷമാണ് നടക്കാതെ പോകുന്നത്.
ഇതോടെയാണ് വാടക ഗര്‍ഭധാരണം എന്ന വഴി തെരഞ്ഞെടുക്കാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ അവിടെയും എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. മൂന്നാമത്തെ ശ്രമത്തിലാണ് സമീഷയെ ഗര്‍ഭം ധരിക്കാന്‍ സാധിച്ചത്.
അഞ്ചുവര്‍ഷമായി രണ്ടാമത്തെ കുട്ടിക്കായി ശ്രമിക്കുകയായിരുന്നു. നിക്കമ്മ എന്ന പ്രോഗ്രാമിന് കരാര്‍ ഒപ്പിട്ടിരുന്നു. ഹംഗാമയ്ക്ക് ഡേറ്റും നല്‍കിയിരുന്നു.
ഫെബ്രുവരിയിലാണ് ഞങ്ങള്‍ക്ക് ഒരു കുട്ടികൂടി ജനിക്കാന്‍ പോകുന്നുവെന്ന സന്തോഷ വാര്‍ത്ത അറിയുന്നത്. അവളുടെ വരവിനായി ജോലികളൊക്കെ തീര്‍ത്ത് കാത്തിരിക്കുകയായിരുന്നു.
സമീഷ എന്നാണു മകൾക്കു പേരിട്ടത്. സംസ്കൃതത്തില്‍ സ എന്നാല്‍ ഉണ്ടായിരിക്കുക എന്നാണ് അര്‍ഥം. മിഷ എന്നാല്‍ റഷ്യന്‍ ഭാഷയില്‍ ദൈവത്തെപോലൊരാള് എന്നാണ് – ശില്പ ഷെട്ടി പറയുന്നു.