ഒന്നും നിര്‍ബന്ധിതമായി നടക്കുന്നില്ല, എല്ലാം പരസ്പര സമ്മതത്തോടുകൂടിയാണ്, നിങ്ങള്‍ തയ്യാറല്ലെങ്കില്‍ അവിടെ നിന്ന് മാറി നിന്നാല്‍ പോരെ, മീ ടു കാംപെയ്‌നില്‍ നടക്കുന്ന തുറന്നുപറച്ചിലിനെതിരേ ശില്പ ഷെട്ടി രംഗത്ത്

മീ ടു കാംപെയ്‌നിന്റെ പുറകെയാണ് ഇന്ത്യ ഇപ്പോള്‍. ആര്‍ക്കും ആരെക്കുറിച്ചും ആരോപണം ഉന്നയിക്കാവുന്ന അവസ്ഥ. റേറ്റിംഗ് കിട്ടാന്‍ ചാനലുകളും പത്തു ക്ലിക്ക് ലഭിക്കാന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മത്സരിച്ചും വാര്‍ത്ത നിരത്തുന്ന കാലം. ഫെമിനിസ്റ്റ് ലേബലിലുള്ള ചിലര്‍ക്കാകട്ടെ മറ്റുള്ളവരുടെ മുന്നില്‍ ബുദ്ധിജീവി നടിക്കാനുള്ള അവസരം കൂടിയാണ് കാംപെയ്ന്‍. എന്നാല്‍ ഇതിനെയെല്ലാം തള്ളി രംഗത്തെത്തിയിരിക്കുകയാണ് നടി ശില്പാ ഷെട്ടി.

സിനിമലോകത്ത് നടക്കുന്ന പല മോശം കാര്യങ്ങളും പരസ്പര സമ്മതത്തോടെയാണെന്ന് നടി പറയുന്നു. ബോളിവുഡില്‍ ലൈംഗിക അതിക്രമം ഇല്ലെന്ന് ഞാന്‍ മുമ്പും പറഞ്ഞിട്ടുണ്ട്. ഒന്നും നിര്‍ബന്ധിതമായി നടക്കുന്നില്ല. എല്ലാം പരസ്പര സമ്മതത്തോടുകൂടിയാണ്. നിങ്ങള്‍ തയ്യാറല്ലെങ്കില്‍ അവിടെ നിന്ന് മാറി നിന്നാല്‍ പോരെ- ശില്പ ചോദിക്കുന്നു.

നിങ്ങള്‍ക്കെന്നാണ് മോശമായ അനുഭവം ഇന്‍ഡസ്ട്രിയില്‍ നിന്നും ഉണ്ടായത്, അന്ന് തന്നെ പ്രതികരിക്കണമായിരുന്നു. കാലങ്ങള്‍ കഴിഞ്ഞ് അതിനെ കുറിച്ച് ഒച്ചവെക്കുന്നു കൊണ്ട് യാതൊരു കാര്യവുമില്ല. ആരും നിങ്ങളുടെ ഭാഗം കേള്‍ക്കില്ല. വിവാദം മാത്രമേ ഉണ്ടാവുകയുള്ളൂ. പീഡനം നേരിട്ട സമയത്ത് തന്നെ പ്രതികരിക്കുന്നതിന് ആത്മബലം വേണമെന്നും അവര്‍ പറഞ്ഞു.

Related posts