ബോളിവുഡിന്റെ സൂപ്പർ താരമാണ് ശിൽപ്പ ഷെട്ടി. തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും താരം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ഫിറ്റ്നെസിൽ വളരെ ശ്രദ്ധ പുലർത്തുന്ന താരം കൂടിയാണ് ശിൽപ്പ. താരം മാത്രമല്ല കുടുംബത്തിലെ മറ്റ് അംഗങ്ങളും ഫിറ്റ്നസിൽ ഒട്ടും പുറകിൽ അല്ലെന്നു തെളിയിക്കുന്നൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
താരത്തിന്റെ ഭർത്താവ് രാജ്കുന്ദ്രയുടെ അമ്മ ഉഷാ റാണി കുന്ദ്ര വർക്കൗട്ട് ചെയ്യുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
ശിൽപ തന്നെയാണ് സോഷ്യൽ മീഡിയയിൽ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ശിൽപയുടെ മകൻ വിയാനൊപ്പമാണ് ഉഷ സ്ട്രെച്ചിംഗും എക്സർസൈസും ചെയ്യുന്നത്.
ഇത് പോസ്റ്റ് ചെയ്തത് അറിഞ്ഞാൽ അമ്മ തന്നെ വച്ചിരിക്കില്ലെന്നും പക്ഷേ തനിക്ക് പോസ്റ്റ് ചെയ്യാതിരിക്കാൻ കഴിയില്ലെന്നും ശിൽപ വിഡിയോ പോസ്റ്റ് ചെയ്തു കൊണ്ട് കുറിക്കുന്നു.
“”അറുപത്തിയെട്ടുകാരിയായ എന്റെ അമ്മായിയമ്മ വർക്കൗട്ട് ചെയ്യുന്നതിനിടെ ഞാൻ ഒളിഞ്ഞു വന്നപ്പോൾ.. ഇത് വളരെയധികം പ്രചോദനാത്മകരമാണ്. അമ്മ വളരെയധികം ഡയബറ്റിക് ആണ്, പക്ഷേ എങ്ങനെയാണെങ്കിലും നടക്കാനുള്ള സമയം കണ്ടെത്തും, അതിപ്പോൾ വീടിനുള്ളിലായാലും, അതല്ലെങ്കിൽ യോഗയോ സ്ട്രെച്ചിംഗോ ചെയ്യും.
അമ്മ പിന്തുടരുന്ന അച്ചടക്കത്തെ മാനിക്കുന്നു, അത് അമ്മ ആരോഗ്യത്തെ വില മതിക്കുന്നു എന്നതാണ് തെളിയിക്കുന്നത്. ഒന്നും ആരംഭിക്കാൻ വൈകിയിട്ടില്ലെന്നു തെളിയിക്കുകയാണ് ഈ വീഡിയോ’’ – ശിൽപ കുറിച്ചു.