നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യവസായിയും ഭര്‍ത്താവുമായ രാജ് കുന്ദ്രയ്ക്ക് പിന്തുണയുമായി നടി ശില്പ ഷെട്ടി. ഭർത്താവിന്റെ അറസ്റ്റിനു പിന്നാലെ ശില്പ ഷെട്ടിക്കു നേരേ സൈബര്‍ ആക്രമണങ്ങള്‍ രൂക്ഷമായിരുന്നു.
എങ്കിലും സൈബര്‍ ഇടത്തില്‍ നിന്ന് താരം മാറി നിന്നിട്ടില്ല. താരം പങ്കുവയ്ക്കുന്ന ഓരോ പോസ്റ്റുകളും ചര്‍ച്ചയാവാറുണ്ട്. തെറ്റുകളെക്കുറിച്ചുള്ള ശില്പ ഷെട്ടിയുടെ പുതിയ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
\”ഒരു ജീവിതത്തിനായി ഒരാള്‍ നല്കുന്ന കുടിശികയുടെ ഭാഗമാണ് തെറ്റുകള്‍ ” എന്ന സോഫിയ ലോറന്റെ വാക്കുകളാണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
“ഒരു തെറ്റ് പറ്റി, പക്ഷേ കുഴപ്പമില്ല” എന്ന കുറിപ്പോടെയാണ് പുസ്തകത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തത്. ഞാന്‍ തെറ്റുകള്‍ തിരുത്താന്‍ പോകുന്നു.
ഞാന്‍ എന്നോട് ക്ഷമിക്കുകയും അതില്‍ നിന്ന് പഠിക്കുകയും ചെയ്യുമെന്നും കുറിപ്പിലുണ്ട്. അശ്ലീല ചിത്രങ്ങള്‍ നിര്‍മിച്ചതിനും പ്രചരിപ്പിച്ചതിനുമാണ് രാജ് കുന്ദ്ര അറസ്റ്റിലാകുന്നത്.
വിവാദങ്ങളില്‍ നിറഞ്ഞതോടെ മാധ്യമവിചാരണ അവസാനിപ്പിക്കണമെന്ന് വ്യക്തമാക്കി ശില്പ ഷെട്ടി രംഗത്തെത്തിയിരുന്നു.
കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നുമാണ് ശില്പ സോഷ്യല്‍ മീഡിയയിലൂടെ ആദ്യം കുറിച്ചത്.