രാജ്യമാകെ ആരാധകരുള്ള ബോളിവുഡ് നടിയാണ് ശില്പ ഷെട്ടി. മനസ് വേദനിപ്പിച്ച പ്രണയത്തെപ്പറ്റി ശില്പ അടുത്തയിടെ വെളിപ്പെടുത്തലാണിപ്പോൾ ബോളിവുഡിൽ സംസാരവിഷയം. ചെറുപ്പകാലത്തുണ്ടായ പ്രണയത്തെക്കുറിച്ചാണ് താരം തുറന്നു പറഞ്ഞത്.
അതു ശിൽപ്പയ്ക്ക് നിരാശയാണ് നൽകിയത്. പന്തയത്തിന്റെ പുറത്ത് ഒരു പയ്യൻ ശിൽപ്പയുമായി പ്രണയം നടിക്കുകയായിരുന്നു. എന്റെ സുഹൃത്തുക്കൾ ആ പയ്യനുമായി പന്തയം വച്ചു. ഞാനുമായി പ്രണയത്തിലാകുന്നതായിരുന്നു പന്തയം.
കേൾക്കുമ്പോൾ സിനിമാക്കഥപോലെ തോന്നാം. പക്ഷെ സത്യമാണ്. പിന്നീട് ആ കാമുകൻ ഞാനുമായി ബ്രേക്കപ്പായി. കാരണം അവന്റെ ലക്ഷ്യം പന്തയത്തിൽ ജയിക്കുക മാത്രമായിരുന്നു. അന്നു ഞാൻ ഞാൻ വിഷാദത്തിലായെന്ന് പറയാൻ പറ്റില്ല, പക്ഷെ കുറച്ചുനാൾ എന്നെ അത് വേദനിപ്പിച്ചിരുന്നു- ശില്പ ഷെട്ടി പറഞ്ഞു.
നടൻ അക്ഷയ് കുമാറുമായി ശിൽപ പ്രണയത്തിലായിരുന്നെങ്കിലും ഈ ബന്ധം ബ്രേക്കപ്പിൽ അവസാനിച്ചു. മാനസികമായി താൻ തകർന്നുപോയ ഘട്ടമായിരുന്നു അതെന്ന് ശിൽപ്പ മുമ്പ് തുറന്ന് പറഞ്ഞിട്ടുണ്ട്.അക്ഷയ് കുമാറുമായുള്ള ബന്ധത്തിലും ശില്പ വഞ്ചിക്കപ്പെടുകയായിരുന്നു. അക്ഷയ് എന്നെ ഉപയോഗിച്ചു. മറ്റൊരാളെ കണ്ടപ്പോൾ എന്നെ ഉപേക്ഷിച്ചു.
അയാൾക്ക് അതിന് തിരിച്ചടി കിട്ടുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഭൂതകാലം മറക്കുക എളുപ്പമല്ല. പക്ഷെ മുന്നോട്ട് പോകാനുള്ള കരുത്ത് എനിക്കുണ്ടായതിൽ സന്തോഷമുണ്ട്. ഇന്ന് എന്നെ സംബന്ധിച്ച് അവൻ മറന്ന് പോയ അധ്യായമാണ്. ഇനി ഒരിക്കലും അക്ഷയ് കുമാറിനൊപ്പം ഞാൻ പ്രവർത്തിക്കില്ലെന്നും ശില്പ ഷെട്ടി അന്ന് തുറന്നടിച്ചിരുന്നു.
ദഡ്കൻ എന്ന സിനിമ ചെയ്യുമ്പോഴാണ് അക്ഷയ് തന്നെ വഞ്ചിക്കുകയാണെന്ന് ശിൽപ മനസിലാക്കുന്നത്. വൈകാതെ നടി ബന്ധം അവസാനിപ്പിക്കുകയും ചെയ്തു. നടി ട്വിങ്കിൾ ഖന്നയെയാണ് അക്ഷയ് കുമാർ വിവാഹം ചെയ്തത്. ശിൽപ്പ ബിസിനസുകാരനായ രാജ് കുന്ദ്രയെ വിവാഹം ചെയ്തു.