ലോകമെങ്ങും കൊറോണ വൈറസിന്റെ ഭീതിയിലാണ്. ജനങ്ങളെല്ലാം ജാഗ്രതയിലും മുൻകരുതലിലുമാണ്. നിരവധി പേരാണ് ക്വാറന്ൈറൻ പിരീഡിൽ കഴിയുന്നത്.
മിക്ക ആളുകളും തങ്ങളുടെ വീടുകളിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. ബോളിവുഡ് താരങ്ങളും വീടുകളിൽ തന്നെയാണ് ഇപ്പോൾ കഴിയുന്നത്. വീട്ടിൽ കഴിയുന്ന സമയത്തെ നേരം പോക്കുകളെ കുറിച്ച് താരസുന്ദരികളായ കത്രീന കൈഫും, പ്രീതി സിന്റയുമൊക്കെ പങ്കുവെച്ചിരുന്നു.
താരസുന്ദരി ശിൽപ ഷെട്ടിയും തന്റെ വീട്ടിലെ കാര്യങ്ങളുമായി മുന്നോട്ട് പോകുകയാണ്. ചൂൽ ഉപയോഗിച്ച് മുറ്റത്തെ ചവറുകൾ അടിച്ചുകളയുന്ന വിഡിയോയാണ് താരം ട്വിറ്ററിൽ പങ്കുവെച്ചത്. വീട്ടുജോലിക്ക് സഹായിക്കാൻ എത്തുന്നവരുടെ പ്രാധാന്യത്തെക്കുറിച്ചാണ് താരം ട്വീറ്റിൽ പറഞ്ഞിരിക്കുന്നത്.
നമ്മുടെയെല്ലാം ജീവിതം ഇത്ര എളുപ്പമാക്കുന്നത് അവരാണെന്ന് താരം കുറിച്ചു. ദൗർഭാഗ്യവശാൽ ഇത്തരം സന്ദർഭങ്ങളിൽ മാത്രമേ ഇക്കാര്യങ്ങൾ നമ്മൾ മനസ്സിലാക്കൂ. ഞങ്ങളുടെ ജീവിതം എളുപ്പമാക്കാൻ സഹായിച്ച എല്ലാവർക്കും ഞാനിന്ന് നന്ദിപറയുന്നു.
പുറത്തിറങ്ങാനും നമ്മുടെ സ്വപ്നങ്ങൾ എത്തിപ്പിടിക്കാനുമൊക്കെ സാധിക്കുന്നത് അവർ ഉള്ളതു കൊണ്ടാണ്. ജീവിതം പഴയപടി ആകുന്പോൾ അവരുടെ മൂല്യം മറക്കരുത്- താരം കുറിച്ചു.