വാളയാറിൽ കൊലചെയ്യപ്പെട്ട സഹോദരിമാർക്ക് പിന്തുണ അറിയിച്ച് സ്കൂൾ ചുമരിൽ പോസ്റ്ററൊട്ടിച്ച വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത സംഭവം ഏറെ വിവാദത്തിനിടയാക്കിയിരുന്നു. തിരുവനന്തപുരം വിളവൂർക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന സംഭവം വലിയ പ്രതിഷേധത്തിനാണ് വഴിവച്ചത്. ഇപ്പോഴിത സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥികൾക്ക് പിന്തുണയറിയിച്ച് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഡോക്ടർ ഷിംന അസീസ്.
ആ കുട്ടികൾ സ്കൂൾ അടിച്ചു തകർത്തില്ലന്നും റോഡിലിറങ്ങി പാമ്പാട്ടം നടത്തിയിട്ടില്ലെന്നും പറയുന്ന കുറിപ്പിൽ അനീതി കണ്ട അവർ അവരുടെ കുഞ്ഞനിയത്തിമാർക്ക് വേണ്ടി മനസ് നൊന്ത് ചിത്രമെഴുതിയതാണെന്നും മക്കളെയോർത്ത് അഭിമാനമാണെന്നാണ് അവരുടെ മാതാപിതാക്കൾ പറഞ്ഞതെന്ന് ഷിംന സന്തോഷത്തോടെ പറയുന്നു.
കാൽ ചുവട്ടിലെ ചിറക് ചവിട്ടി പിടിച്ച് പറക്കരുത് എന്ന് പറയുന്നവരെ വിളിക്കേണ്ടത് അധ്യാപകരെന്നല്ല, വേറെ വല്ലതുമാണ് എന്ന് പറഞ്ഞാണ് ഷിംന തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്