ആനിമേഷൻ സീരീസിന്റെ കാഴ്ചക്കാർക്ക് ഷിൻ-ചാനിനെ അത്ര പെട്ടെന്നൊന്നും മറക്കാൻ സാധിക്കില്ല. ഒരു ആനിമേറ്റഡ് കോമഡി സീരീസിലെ കഥാപാത്രമാണ് ഷിൻ ചാൻ. ഇപ്പോഴിതാ കടുത്ത ഒരു ഷിൻ-ചാൻ ആരാധകന്റെ വാർത്തയാണ് വൈറലാകുന്നത്.
ഷിൻ ചാനിന്റെ വീടിനു സമാനമായ ഒരു വീട് പുനർനിർമ്മിച്ചിരിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്. 21 -കാരനായ ഷെൻ എന്ന ആരാധകനാണ് വീട് പുനർനിർമിച്ചത്.
2024 ജൂലൈയിലാണ് വീടിന്റെ നിർമ്മാണം ആരംഭിച്ചത്. വീടിന് ആവശ്യമായ വസ്തുക്കൾ പലയിടങ്ങളിൽ നിന്നായി വാങ്ങി. അതുകൊണ്ട് തന്നെ ചിലവ് കുത്തനെ വർധിപ്പിച്ചു. എന്നാൽ അവന്റെ സ്വപ്നം യാഥാർഥ്യമാക്കാൻ ഷെന്നിന്റെ അമ്മ സാമ്പത്തികമായി പിന്തുണച്ചു.
അതോടെ കാര്യങ്ങൾ എളുപ്പമായി. ഏകദേശം 100 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ വീട് ലോകമെമ്പാടുമുള്ള ആരാധകരെ ആകർഷിക്കുന്ന ഒരു ജനപ്രിയ ഫോട്ടോഗ്രാഫി ഹോട്ട്സ്പോട്ടായി മാറ്റുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഷിൻ-ചാന്റെ ലോകം പൂർണ്ണമായും അനുഭവിക്കാൻ കഴിയുന്ന ഒരു ഇടം സൃഷ്ടിക്കുകയാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം. ചുവപ്പും വെളുപ്പും ഇഷ്ടികകളുള്ള ഷിന്നോസുകെ നൊഹരയുടെ ഐക്കണിക് വീട് ഏകദേശം 3.5 കോടി രൂപ ചിലവഴിച്ചാണ് ഷെൻ നിർമിച്ചത്.