ഫ​ഡ്‌​നാ​വി​സ് മു​ഖ്യ​മ​ന്ത്രി​ക്ക​സേ​ര​യി​ലേ​ക്ക്: ഷി​ന്‍​ഡെ മ​ഹാ​യു​തി ക​ണ്‍​വീ​ന​റാ​കും

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ബി​ജെ​പി നേ​താ​വാ​യ ദേ​വേ​ന്ദ്ര ഫ​ഡ്‌​നാ​വി​സ് മു​ഖ്യ​മ​ന്ത്രി​യാ​കാ​ന്‍ സാ​ധ്യ​ത തെ​ളി​യു​ന്നു. വാ​ങ്ക​ഡെ സ്റ്റേ​ഡി​യ​ത്തി​ല്‍ ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ല്‍ സ​ത്യ​പ്ര​തി​ജ്ഞ​യു​ണ്ടാ​യേ​ക്കും.

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​ന് പ​ക​ര​മാ​യി മ​ഹാ​യു​തി ക​ണ്‍​വീ​ന​ര്‍ സ്ഥാ​ന​വും ക​ല്യാ​ണി​ല്‍​നി​ന്നു​ള്ള എം​പി​യാ​യ മ​ക​ന്‍ ശ്രീ​കാ​ന്ത് ഷി​ന്‍​ഡെ​യ്ക്ക് ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​വും ഏ​ക​നാ​ഥ് ഷി​ന്‍​ഡെ ആ​വ​ശ്യ​പ്പെ​ട്ട​താ​യി ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ബി​ജെ​പി നേ​തൃ​ത്വ​വും എ​ന്‍​സി​പി​യും ആ​ര്‍​എ​സ്എ​സും ഈ ​നി​ര്‍​ദേ​ശ​ത്തെ പി​ന്തു​ണ​ച്ചേ​ക്കു​മെ​ന്നാ​ണു സൂ​ച​ന.

നേ​ര​ത്തെ ഷി​ന്‍​ഡേ​യ്ക്ക് കേ​ന്ദ്ര​മ​ന്ത്രി പ​ദ​മോ ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​മോ ആ​ണു ബി​ജെ​പി വാ​ഗ്ദാ​നം ചെ​യ്ത​ത്‌. എ​ന്നാ​ല്‍ ഇ​തി​ന് ഷി​ന്‍​ഡെ വ​ഴ​ങ്ങി​യി​ല്ല. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ബി​ജെ​പി നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ഹാ​യു​തി സ​ഖ്യ​ത്തി​ന്‍റെ വ​ന്‍ വി​ജ​യ​ത്തി​നു പി​ന്നി​ല്‍ താ​ന്‍ ന​ട​ത്തി​യ ജ​ന​ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണെ​ന്ന്‌ ഷി​ന്‍​ഡെ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു.

288 അം​ഗ നി​യ​മ​സ​ഭ​യി​ല്‍ മ​ഹാ​യു​തി സ​ഖ്യം 236 സീ​റ്റു​ക​ള്‍ നേ​ടി. ബി​ജെ​പി 132 ഉം ​ശി​വ​സേ​ന ഷി​ന്‍​ഡേ വി​ഭാ​ഗം 57 ഉം ​സീ​റ്റു​ക​ളാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. എ​ന്‍​സി​പി അ​ജി​ത് വി​ഭാ​ഗം 41 സീ​റ്റ് നേ​ടി. പ്ര​തി​പ​ക്ഷ​ത്തു​ള്ള ശി​വ​സേ​ന ഉ​ദ്ധ​വ് വി​ഭാ​ഗം ഉ​ള്‍​പ്പെ​ട്ട മ​ഹാ വി​കാ​സ് അ​ഖാ​ഡി 48 സീ​റ്റു​ക​ളി​ലൊ​തു​ങ്ങി.

പ്ര​തി​പ​ക്ഷ​ത്തെ ഒ​രു ക​ക്ഷി​ക്കും മൊ​ത്തം സീ​റ്റു​ക​ളു​ടെ പ​ത്തി​ല്‍ ഒ​ന്നു​പോ​ലും ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വി​ല്ലാ​ത്ത നി​യ​മ​സ​ഭ​യാ​യി​രി​ക്കും വ​രു​ന്ന​ത്. നേ​തൃ​സ്ഥാ​നം അ​വ​കാ​ശ​പ്പെ​ടാ​ന്‍ 29 സീ​റ്റ് വേ​ണ​മെ​ന്നി​രി​ക്കെ പ്ര​തി​പ​ക്ഷ​ത്തെ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യ ശി​വ​സേ​ന ഉ​ദ്ധ​വ് വി​ഭാ​ഗ​ത്തി​ന് 20 സീ​റ്റ് മാ​ത്ര​മാ​ണു​ള്ള​ത്.

Related posts

Leave a Comment