സഹസംവിധായകനായി സിനിമയിലേക്കെത്തി അഭിനേതാവായി മാറിയ ഷൈൻ ടോം ചാക്കോ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ യുവനടനാണ്. തന്റെ സിനിമ ഹിറ്റാകുന്നത് പോലെ ഇന്റർവ്യൂകളും യൂട്യൂബിൽ ട്രെൻഡിംഗിൽ എത്താറുണ്ട്.
തന്നോട് അവതാരകർ ചോദിക്കുന്ന ഏത് ചോദ്യത്തിനും വ്യക്തമായ ഉത്തരം തുറന്ന് പറയാൻ ഷൈൻ തയാറാണ്. ഷൈനിന്റെ ഇന്റർവ്യൂകളിലെ മിക്ക ഡയലോഗുകളും വൈറലാണ്. മറ്റ് താരങ്ങളെ പോലെ ഡിപ്ലോമാറ്റിക്കായി സംസാരിക്കുന്ന ആളല്ല ഷൈൻ. എന്നാൽ ഇതിന് വിമർശനവും താരം നേരിട്ടിട്ടുണ്ട്.
ഇപ്പോൾ ഷൈനിന്റെ ഏറ്റവും പുതിയ ഇന്റർവ്യൂവിന്റെ ചില ഭാഗങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട അവതാരികയുടെ ചോദ്യത്തിന് ഷൈൻ നൽകിയ ഉത്തരമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
നായകന്മാരെക്കാൾ കുറഞ്ഞ ശമ്പളമാണല്ലോ സിനിമയിൽ നായികമാർക്ക് ലഭിക്കുന്നത് എന്നതിനെ കുറിച്ചാണ് അവതാരിക ചേദിച്ചത്. 100 കോടി പ്രതിഫലം വിജയ് വാങ്ങുമ്പോൾ ലേഡി സൂപ്പർസ്റ്റാറെന്ന് വിളിക്കപ്പെടുന്ന നയൻതാരയ്ക്ക് അത്ര പ്രതിഫലമില്ലല്ലോ എന്നതായിരുന്നു ചോദ്യം.
എന്നാൽ ഒരു നടൻ നല്ലതാവണമെങ്കിൽ ഉയർന്ന പ്രതിഫലം വാങ്ങേണ്ടതില്ലെന്നായിരുന്നു ഷൈനിന്റെ മറുപടി. ‘സൂപ്പർസ്റ്റാറുകളെന്ന് വിളിക്കുന്നവർക്കൊക്കെ വിജയുടെ സാലറി കിട്ടുമോ? അങ്ങനെയെങ്കിൽ മമ്മൂട്ടിയ്ക്കും മോഹൻ ലാലിനും എത്ര പ്രതിഫലം കിട്ടുന്നുണ്ട്? കമൽ ഹാസനോ? അവരെക്കാൾ നല്ല നടനാണോ വിജയ്? അല്ലല്ലോ… അപ്പോൾ ഒരു നടൻ നല്ലതാവണമെന്നില്ല ഉയർന്ന പ്രതിഫലം കിട്ടാൻ . അത് ആണാവണം പെണ്ണാവണം എന്നുമില്ല’. എന്നിങ്ങനെയാണ് ഷൈൻ നൽകിയ മറുപടി