പുരസ്കാരം ലഭിക്കാത്തതിൽ വിഷമമുണ്ട്. കുറുപ്പ് വളരെ ബുദ്ധിമുട്ടി ചെയ്ത ചിത്രമാണ്. അത് അവാർഡ് നിർണയിക്കുന്ന ജൂറി കണ്ടിട്ടുണ്ടാകില്ല എന്ന വിശ്വാസത്തിലാണ് ഞങ്ങൾ.
എന്നാൽ അവാർഡ് വേണമെന്നുള്ള പിടിവാശിയൊന്നുമില്ല. ഇതിൽ രാഷ്ട്രീയമുണ്ടെന്നും കരുതുന്നില്ല. സിനിമ കാണുന്നവരുടെ ആ സമയത്തെ മാനസിക നില ഒക്കെ അനുസരിച്ചായിരിക്കും പുരസ്കാരം നിർണയിക്കുന്നത്.
പുരസ്കാരം നൽകാത്തതിൽ പ്രതിഷേധമില്ല. പ്രതിഷേധിച്ചുവാങ്ങേണ്ടതല്ല പുരസ്കാരം. നല്ല രീതിയിൽ പ്രൊഡക്ഷൻ ഡിസൈൻ ചെയ്ത ചിത്രമാണ് കുറുപ്പ്.
ലൊക്കേഷനുകൾ ഒക്കെ വളരെ കഷ്ടപ്പെട്ട് കണ്ടുപിടിച്ചതാണ്. കൂടുതലും റിയൽ ലൊക്കേഷനുകൾ ആണ്. സെറ്റ്വർക്ക് ആണെന്ന് തോന്നിപ്പിക്കുന്ന സിനിമകൾക്കാണ് അവാർഡ് ലഭിക്കുകയെന്ന് പണ്ട് കേട്ടിട്ടുണ്ട്.
റിയൽ ആണെന്ന് തോന്നിയതുകൊണ്ടാകാം ആർട്ട് ഡയറക്ഷൻ ഇല്ലെന്ന് ജൂറിയ്ക്ക് തോന്നിയത്. വസ്ത്രാലങ്കാരവും, ഛായാഗ്രഹണവും സംഗീതവും മികച്ചതായിരുന്നു. അഭിനയത്തിന്റെ കാര്യത്തിൽ അക്കാദമിക് ആയി ഓരോ വർഷവും പല മാറ്റങ്ങളും ഉണ്ടാകാറുണ്ട്.-ഷൈൻ ടോം ചാക്കോ