വിട, ഷെയ്ൻ വോൺ! സ്പി​​ൻ ബൗ​​ളിം​​ഗ് എ​​ന്ന ക​​ല​​യ്ക്കു പു​​ന​​ർ​​നി​​ർ​​വ​​ച​​നം ന​​ല്കി​​യ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ ക്രിക്കറ്റ് ഇ​​​​തി​​​​ഹാ​​​​സം; വോ​​​​ണി​​​​ന് അ​​​​ധി​​​​കം തി​​​​ള​​​​ങ്ങാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത​​​​ത് ഇ​​​​ന്ത്യ​​​​ക്കെ​​​​തി​​​​രേ മാത്രം

കാ​​​​ൻ​​​​ബ​​​​റ: സ്പി​​ൻ ബൗ​​ളിം​​ഗ് എ​​ന്ന ക​​ല​​യ്ക്കു പു​​ന​​ർ​​നി​​ർ​​വ​​ച​​നം ന​​ല്കി​​യ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ ക്രിക്കറ്റ് ഇ​​​​തി​​​​ഹാ​​​​സം ഷെ​​​​യ്ൻ വോ​​​​ൺ (52) അ​​​​ന്ത​​​​രി​​​​ച്ചു.

താ​​​​യ്‌​​​​ല​​​​ൻ​​​​ഡി​​​​ലെ കോ ​​​​സ​​​​മു​​​​യി​​​​ലെ വീ​​​​ട്ടി​​​​ൽ ഹൃ​​ദ​​യാ​​ഘാ​​ത​​ത്തെ​​ത്തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു അ​​​​ന്ത്യം. വി​​​​ഖ്യാ​​​​ത ഓ​​​​സീ​​​​സ് വി​​​​ക്ക​​​​റ്റ് കീ​​​​പ്പ​​​​ർ റോ​​​​ഡ്നി മാ​​​​ർ​​​​ഷി​​​​ന്‍റെ വേ​​​​ർ​​​​പാ​​​​ടി​​​​ന്‍റെ നൊ​​​​ന്പ​​​​ര​​​​ത്തി​​​​നി​​​​ടെ ഷെ​​​​യ്ൻ വോ​​​​ണി​​​​ന്‍റെ മ​​​​ര​​​​ണം ക്രി​​​​ക്ക​​​​റ്റ് ലോ​​​​ക​​​​ത്തെ ദുഃ​​​​ഖ​​​​ത്തി​​​​ലാ​​​​ഴ്ത്തി. മാ​​ർ​​ഷി​​ന്‍റെ നി​​ര്യാ​​ണ​​ത്തി​​ൽ അ​​നു​​ശോ​​ചി​​ച്ച് ഇ​​ന്ന​​ലെ രാ​​വി​​ലെ വോ​​ൺ ട്വീ​​റ്റ് ചെ​​യ്തി​​രു​​ന്നു.

ലോ​​​​കം ക​​​​ണ്ട എ​​​​ക്കാ​​​​ല​​​​ത്തെ​​​​യും മി​​​​ക​​​​ച്ച ലെ​​​​ഗ് സ്പി​​​​ന്ന​​​​റാ​​​​യ വോ​​​​ൺ ടെ​​​​സ്റ്റ് ക്രിക്ക റ്റിൽ 708 വി​​​​ക്ക​​​​റ്റ് നേ​​​​ടി​​​​യി​​​​ട്ടു​​​​ണ്ട്.

ശ്രീ​​ല​​ങ്ക​​ൻ സ്പി​​ന്ന​​ർ മു​​​​ത്ത​​​​യ്യ മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ (800) ക​​​​ഴി​​​​ഞ്ഞാ​​​​ൽ ഏ​​​​റ്റ​​​​വുമ​​​​ധി​​​​കം വി​​​​ക്ക​​​​റ്റ് വോ​​​​ണി​​​​നാ​​​​ണ്.

2008ൽ ​​​​പ്ര​​​​ഥ​​​​മ ഐ​​​​പി​​​​എ​​​​ൽ കി​​​​രീ​​​​ടം രാ​​​​ജ​​​​സ്ഥാ​​​​ൻ റോ​​​​യ​​​​ൽ​​​​സ് നേ​​​​ടി​​​​യ​​തു വോ​​​​ണി​​ന്‍റെ നാ​​യ​​ക​​ത്വ​​ത്തി​​ലാ​​ണ്.

നൂ​​​​റ്റാ​​​​ണ്ടി​​​​ലെ അ​​​​ഞ്ചു ക്രി​​​​ക്ക​​​​റ്റ് താ​​​​ര​​​​ങ്ങ​​​​ളി​​​​ലൊ​​​​രാ​​​​ളാ​​​​യി വോ​​​​ണി​​​​നെ വി​​​​സ്ഡ​​​​ൻ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തി​​​​രു​​​​ന്നു.

1969 സെ​​​​പ്റ്റം​​​​ബ​​​​ർ 13നു ഓസ്ട്രേലിയയിലെ ​​​​വി​​​​ക്ടോ​​​​റി​​​​യ സം​​​​സ്ഥാ​​​​ന​​​​ത്താ​​​​യി​​​​രു​​​​ന്നു ഷെ​​​​യ്ൻ കീ​​​ത്ത് വോ​​​​ൺ ജ​​​​നി​​​​ച്ച​​​​ത്. 1992 ജ​​​​നു​​​​വ​​​​രി ര​​​​ണ്ടി​​​​നു സി​​​ഡ്നി​​​യി​​​ൽ ഇ​​​​ന്ത്യ​​​​ക്കെ​​​​തി​​​​രേ ടെ​​​​സ്റ്റി​​ൽ അ​​​​ര​​​​ങ്ങേ​​​​റ്റം കു​​റി​​ച്ചു.

ഡ​​​ബി​​​ൾ സെ​​​ഞ്ചു​​​റി നേ​​​ടി​​​യ ര​​​​വി ശാ​​​​സ്ത്രി​​​യെ വീ​​​​ഴ്ത്തി​​​​യാ​​​​ണു വോ​​​​ൺ വി​​​​ക്ക​​​​റ്റ് ‌​​വേ​​ട്ട​​യ്ക്കു തു​​​​ട​​​​ക്കം കു​​​​റി​​​​ച്ച​​​​ത്.

ഗ്ലെ​​ൻ മ​​ക്ഗ്രാ​​ത്ത്-​​ഷെ​​യ്ൻ വോ​​ൺ പേ​​സ്-​​സ്പി​​ൻ ദ്വ​​യം എ​​തി​​രാ​​ളി​​ക​​ളു​​ടെ ഉ​​റ​​ക്കം കെ​​ടു​​ത്തി​​യി​​രു​​ന്നു. വോ​​ണി​​നെ നേ​​രി​​ടാ​​ൻ വ​​യ്യാ​​തെ ഓ​​സീ​​സി​​നെ​​തി​​രേ​​യു​​ള്ള പ​​ര​​ന്പ​​ര​​ക​​ളി​​ൽ​​നി​​ന്ന് പ്ര​​ഗ​​ല്ഭ ബാ​​റ്റ​​ർ​​മാർ വി​​ട്ടു​​നി​​ന്ന സം​​ഭ​​വ​​മു​​ണ്ടാ​​യി​​ട്ടു​​ണ്ട്.

പേ​​സ​​ർ​​മാ​​ർ ത​​ള​​രു​​ന്പോ​​ൾ പ​​ന്ത് ഏ​​ൽ​​പ്പി​​ക്കു​​ന്ന സാ​​ദാ സ്പി​​ന്ന​​റാ​​യി​​രു​​ന്നി​​ല്ല വോ​​ൺ; ഓ​​സീ​​സ് ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ കു​​ന്ത​​മു​​ന​​യാ​​യി​​രു​​ന്നു.

വോ​​ണി​​ന്‍റെ മാ​​ന്ത്രി​​ക​​വി​​ര​​ലു​​ക​​ൾ അ​​ല​​ൻ ബോ​​ർ​​ഡ​​റി​​നും മാ​​ർ​​ക് ടെ​​യ്‌​​ല​​റി​​നും സ്റ്റീ​​വ് വോ​​യ്ക്കും റി​​ക്കി പോ​​ണ്ടിം​​ഗി​​നും അ​​ന​​വ​​ധി ടെ​​സ്റ്റ് പ​​ര​​ന്പ​​ര വി​​ജ​​യം സ​​മ്മാ​​നി​​ച്ചു.

194 ഏ​​ക​​ദി​​ന മ​​ത്സര​​ങ്ങ​​ളി​​ൽ 293 വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ വോ​​ൺ 1999ൽ ​​ഓ​​സീ​​സി​​നെ ലോ​​ക ചാ​​ന്പ്യ​​ന്മാ​​രാ​​ക്കു​​ന്ന​​തി​​ൽ സു​​പ്ര​​ധാ​​ന പ​​ങ്കു വ​​ഹി​​ച്ചു.

15 വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ 145 ടെ​​​​സ്റ്റു​​​​ക​​​​ളാ​​​​ണു വോ​​​​ൺ ക​​​​ളി​​​​ച്ച​​​​ത്. ഇ​​​​ന്ത്യ​​​​ക്കെ​​​​തി​​​​രേ മാ​​​​ത്ര​​​​മാ​​​​ണു വോ​​​​ണി​​​​ന് അ​​​​ധി​​​​കം തി​​​​ള​​​​ങ്ങാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത​​​​ത്. ക​​​​രി​​​​യ​​​​റി​​​​ൽ എ​​​ന്നും ഉ​​​​യ​​​​ർ​​​​ച്ച​​​​ക​​​​ൾ മാ​​​​ത്ര​​​​മു​​​​ള്ള ലെ​​​​ഗ് സ്പി​​​​ന്ന​​​​റാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

ക​​​​രി​​​​യ​​​​റി​​​​ന്‍റെ അ​​​​വ​​​​സാ​​​​ന​​​​വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ മികച്ച ഫോ​​​​മി​​​​ലാ​​​​യി​​​​രു​​​​ന്നു താ​​​​രം. 2005ൽ 15 ​​ ​​ടെ​​​​സ്റ്റു​​​​ക​​​​ളി​​​​ൽ​​നി​​ന്നു 96 വി​​​​ക്ക​​​​റ്റാ​​​​ണു വോ​​​​ൺ സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

ഒ​​​​രു ക​​​​ല​​​​ണ്ട​​​​ർ വ​​​​ർ​​​​ഷ​​​​ത്തി​​​​ലെ റി​​​​ക്കാ​​​​ർ​​​​ഡാ​​​​ണി​​​​ത്. ഇം​​​​ഗ്ല​​​​ണ്ടി​​​​നെ​​​​തി​​​​രേ മാ​​​​ത്രം 36 ടെ​​​​സ്റ്റു​​​​ക​​​​ളി​​​​ൽ 195 വി​​​​ക്ക​​​​റ്റ് നേ​​​​ടി.

മി​​​​ക​​​​ച്ച ബാ​​​​റ്റ​​​​ർ കൂടിയായ വോ​​​​ൺ പ്ര​​​​തി​​​​സ​​​​ന്ധി ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ ഓ​​​​സീ​​​​സി​​​​നു തു​​​​ണ​​​​യാ​​​​യി​​​​ട്ടു​​​​ണ്ട്. 3,154 റ​​​​ൺ​​​​സാ​​​​ണു ടെ​​​​സ്റ്റി​​​​ലെ സ​​​​ന്പാ​​​​ദ്യം.

ഉ​​​​യ​​​​ർ​​​​ന്ന സ്കോ​​​​ർ 99. സെ​​​​ഞ്ചു​​​​റി​​​​യി​​​​ല്ലാ​​​​തെ ഏ​​​​റ്റ​​​​വും അ​​​​ധി​​​​കം ടെ​​​​സ്റ്റ് റ​​​​ൺ​​​​സ് നേ​​​​ടി​​​​യ​​​​തി​​​​ന്‍റെ റി​​​​ക്കാ​​​​ർ​​​​ഡ് വോ​​​​ണി​​​​ന്‍റെ പേ​​​​രി​​​​ലാ​​​​ണ്!

2013ൽ ​​ക്രി​​ക്ക​​റ്റി​​ൽ​​നി​​ന്ന് വോ​​ൺ വി​​ര​​മി​​ച്ചു. 2007ൽ ​​ഓ​​സ്ട്രേ​​ലി​​യ-​​ശ്രീ​​ല​​ങ്ക ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര​​യ്ക്കു വോ​​ൺ-​​മു​​ര​​ളീ​​ധ​​ര​​ൻ ട്രോ​​ഫി എ​​ന്നു നാ​​മ​​ക​​ര​​ണം ചെ​​യ്തു. ഇ​​തി​​ഹാ​​സ​​താ​​ര​​ങ്ങ​​ളോ​​ടു​​ള്ള ആ​​ദ​​ര​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി​​രു​​ന്നു ഇ​​ത്.

Related posts

Leave a Comment