ഏവർക്കും പ്രിയങ്കരനായ താരമാണ് ഷൈൻ ടോം ചാക്കോ. ഷൈനിന്റെ സിനിമയെക്കാൾ പ്രേക്ഷക പ്രീതി താരത്തിന്റെ അഭിമുഖങ്ങൾക്കാണ്. ഏത് ചോദ്യത്തിനു നിർഭയം തനിക്ക് പറയാനുള്ള കാര്യങ്ങൾ വെട്ടിത്തുറന്ന് പറയാൻ സാധിക്കുന്നു എന്നതുകൊണ്ട് തന്നെ താരത്തിന് ആരാധകർ ഏറെയാണ്.
പുതിയ ചിത്രമായം ലിറ്റിൽ ഹാർട്ട്സിന്റെ പ്രമോഷന്റെ ഭാഗമായി താരം നൽകിയ അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്. എൽജിബിറ്റിക്യൂപ്ലസ് കമ്യൂണിറ്റിയെ കുറിച്ചുള്ള ചോദ്യത്തിനാണ് ഷൈനിന്റെ കുറിക്ക് കൊള്ളുന്ന മറുപടി.
നമ്മൾ ആണും പെണ്ണും തമ്മിലുള്ള ബന്ധം പോലും ശരിയായി മനസിലാക്കിയിട്ടില്ല. പിന്നെയാണ് ഇതൊക്കെ മനസിലാക്കുന്നതെന്നാണ് ഷൈൻ പറഞ്ഞത്.
ഞാൻ എന്റെ പാർട്ണറുടെ കാര്യത്തിൽ പോലും ഓക്കയല്ല. കാര്യം അവർ വേറൊരാളുമായി സംസാരിക്കുകയോ കാണുകയോ നോക്കുകയോ ചെയ്യുമ്പോൾ പോലും പൂർണമായി അംഗീകരിക്കാൻ നമുക്ക് സാധിക്കാറില്ല.
അതിന്റെ പേരിൽ തർക്കങ്ങൾ സംഭവിക്കും. ഞാൻ വിചാരിക്കുന്നത് അത് എന്റെ സ്നേഹവും കരുതലും ആണെന്നാണ്. പക്ഷേ താൻ ടോക്സിക്കാണെന്ന് പങ്കാളി പറയുമ്പോഴാണ് തനിക്ക് മനസിലാകുന്നത്. ആ ഞാൻ എങ്ങനെ മറ്റുള്ളവരെ കുറ്റം പറയും എന്നാണ് താരത്തിന്റെ വാക്കുകൾ.