കൊച്ചി: ഹോട്ടലിലെ ലഹരി പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി. പോലീസ് ആവശ്യപ്പെട്ടതിനും അരമണിക്കൂർ നേരത്തേ ഷൈൻ കൊച്ചി നോർത്ത് സ്റ്റേഷനിലെത്തി.
എന്നാൽ സ്റ്റേഷന് മുന്നിൽ കാത്തുനിന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ഷൈൻ പ്രതികരിച്ചില്ല. ഷൈനിനെ പോലീസ് വിശദമായി ചോദ്യം ചെയ്യും. ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽനിന്ന് ഓടി രക്ഷപ്പെട്ടത് എന്തിനാണെന്ന് ഷൈൻ വിശദീകരിക്കണം. 32 ചോദ്യങ്ങളാണ് പോലീസ് തയാറാക്കി വച്ചിരുന്നത്. ചോദ്യം ചെയ്യൽ നീണ്ടേക്കുമെന്നാണ് വിവരം.
ഹോട്ടലിൽനിന്ന് ഇറങ്ങിയോടിയ സംഭവം; ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി
