സംവിധായകനാവാന്‍ വേണ്ടിയാണ് അസിസ്റ്റന്റ് ഡയറക്ടറാവുന്നതെന്ന് ഷൈൻ ടോം ചാക്കോ. പക്ഷേ എന്റെയുള്ളില്‍ നടനാവണമെന്ന ആഗ്രഹമാണ് ഉണ്ടായിരുന്നത്. കമല്‍ സാറിന്റെ അസിസ്റ്റന്റ് ആയാല്‍ ദിലീപിനെ പോലെ നടനാകാമെന്ന് തോന്നി, അദ്ദേഹത്തിന്റെ ലൊക്കേഷനിലേക്ക് പോയി.
സാറിനോട് ചാക്കോ ചേട്ടന്റെയും മരിയ ചേച്ചിയുടെയും മകനാണെന്നും പൊന്നാനിയിലുള്ള ഷൈന്‍ ആണെന്നും പരിചയപ്പെടുത്തി. അദ്ദേഹം അടുത്ത സിനിമയില്‍ നോക്കാമെന്നും പോയി പരീക്ഷ എഴുതാനും പറഞ്ഞു.
അങ്ങനെ പ്ലസ്ടുവിലെ പരീക്ഷ എഴുതിയതിന് ശേഷം നമ്മള് എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് വന്നു. വീണ്ടും എന്നെ കണ്ടതോടെ ഇവിടെ എന്തിനാണ് വന്നതെന്ന് ചോദിച്ചു. അസിസ്റ്റന്റ്ഡയറക്ടറായി വന്നോളാന്‍ പറഞ്ഞിരുന്നെന്ന് പറഞ്ഞപ്പോള്‍ ആള് കൂടുതലാണെന്നും വേറൊരാള് വന്നിട്ടുണ്ടെന്നും കമല്‍ സാര്‍ പറഞ്ഞു. എനിക്ക് വേണ്ടി വേറെ ചിലവൊന്നും നോക്കേണ്ടതില്ലെന്നും ഒരു കുഴപ്പവും ഉണ്ടാക്കാതെ ഇവിടെ നിന്നോളാമെന്നുമൊക്കെ പറഞ്ഞ് അവിടെ കൂടി എന്ന് ഷൈന്‍ ടോം ചാക്കോ പറഞ്ഞു.