ഏവർക്കും പ്രിയങ്കരനായ നടനാണ് ഷൈൻ ടോം ചാക്കോ. ഇപ്പോഴിതാ താരത്തിന്റെ എൻഗേജ്മെന്റ് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
മോഡൽ തനൂജയെയാണ് താരം വിവാഹം കഴിക്കാൻ പോകുന്നത്. വളരെ നാളുകളായി ഇരുവരും തമ്മിൽ പ്രണയത്തിലാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമടങ്ങുന്നതായിരുന്നു എൻഗേജ്മെൻ്റ് ചടങ്ങ്. വിവാഹം ഈ വർഷം തന്നെയുണ്ടാകും.
ഡാന്‍സ് പാര്‍ട്ടി എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനാണ് ആദ്യമായി ഇരുവരും കാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. എല്ലാ ചടങ്ങുകൾക്ക് പോകുമ്പോഴും കുടുംബത്തോടൊപ്പം തനൂജയേയും ഷൈൻ ഒപ്പം കൂട്ടാറുണ്ട്.
എൻഗേജ്മെന്റ് ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയിൽ പങ്കുവച്ചിട്ടുണ്ട്. പിങ്കും വെളളയുമ കലർന്ന വസ്ത്രമാണ് ഇരുവരും ധരിച്ചത്. വിവാഹനിശ്ചത്തിന്റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ നിരവധി പേരാണ് ഷൈനിനേയും തനൂജയേയും അഭിനന്ദിച്ച് എത്തുന്നത്. ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.